thrissur local

തൈപൂയാഘോഷത്തിനിടെ സംഘര്‍ഷം; പോലിസ് ലാത്തിവീശി

ചേലക്കര: പുലാക്കോട് ക്ഷേത്രത്തിലെ തൈപൂയ്യാഘോഷത്തിനിടെ ഇരുകൂട്ടര്‍ തമ്മിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കുവാന്‍ പോലിസ് ലാത്തി വീശിയതിനെ തുടര്‍ന്ന് എസ്‌ഐ ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു.
പുലാക്കോട് ആലങ്ങോട്ടുകുന്ന് കോളനിയിലെ രാജേഷ്(30), രവീന്ദ്രന്‍(39) എന്നിവര്‍ക്ക് ഗുരുതരപരിക്കേറ്റിട്ടുണ്ട്. കോളനിയിലെ മറ്റു പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചേലക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചേലക്കര എസ്‌ഐ ജിബു ജോണ്‍, സിപിഒ രംഗരാജന്‍ എന്നിവര്‍ക്കും പരിക്കേറ്റു.
പോലീസ് ഉദ്ദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ പേരില്‍ അന്തിമഹാകാളന്‍കാവ് വട്ടപ്പറമ്പില്‍ അജ്മല്‍ (19), അസറദ്ദീന്‍ (23) എന്നിവരെ പോലിസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി പത്തു മണിയോടു കൂടിയാണ് അനിഷ്ട സംഭങ്ങള്‍ ഉണ്ടായത്.
ഇരു വിഭാഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി നടന്നപ്പോള്‍ പോലിസ് എത്തി ഇവരെ വിരട്ടി ഓടിച്ചിരുന്നു. പിരിഞ്ഞ് പോയവര്‍ പിന്നീട് സംഘമായെത്തി എസ്‌ഐ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് പോലിസ് പറഞ്ഞു.
എന്നാല്‍ ഉത്സവം കണ്ടുവീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ ആലങ്ങോട്ടുകുന്ന് കോളനിക്കാരെ പോലീസ് അകാരണമായി തല്ലിച്ചതക്കുകയായിരുന്നെന്ന് കോളനി നിവാസികള്‍ ആരോപിച്ചു. പോലിസ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി സി മണികണ്ഠന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it