തെറ്റുതിരുത്തലിന് ഫലപ്രദമായ നടപടികളും വേണം: സിപിഎം പ്ലീനം
BY Sumeera SMR30 Dec 2015 3:15 AM GMT
Sumeera SMR30 Dec 2015 3:15 AM GMT
കൊല്‍ക്കത്ത: തെറ്റുകള്‍ തിരുത്തുന്നതിനു ചര്‍ച്ചകള്‍ മാത്രം പോരെന്നും ഫലപ്രദമായ നടപടിയും വേണമെന്ന് സിപിഎം പാര്‍ട്ടി പ്ലീനം ചര്‍ച്ചയില്‍ ആവശ്യം. സംഭവിച്ച വീഴ്ചകള്‍ പലപ്പോഴായി പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് തെറ്റുതിരുത്തല്‍ രേഖകള്‍ പലകുറി പാര്‍ട്ടി തയ്യാറാക്കുകയും ചെയ്തു. പാര്‍ട്ടിയുടെ ഓരോ ഘടകങ്ങളിലും രേഖകളിന്മേല് ചര്‍ച്ചകളും നടന്നു. എന്നിട്ടും പാര്‍ട്ടിയില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല. മുമ്പ് കണ്ടെത്തിയ കുഴപ്പങ്ങള്‍ ഏറിയും കുറഞ്ഞും ഇപ്പോഴും തുടരുന്നുവെന്നാണു ചര്‍ച്ചയില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയത്. പ്ലീനം ചര്‍ച്ചകള്‍ ബുധനാഴ്ച പൂര്‍ത്തിയാവും. തുടര്‍ന്ന് കേന്ദ്രകമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ചേര്‍ന്ന് പ്ലീനത്തില്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കുള്ള മറുപടി തയ്യാറാക്കും. വ്യാഴാഴ്ച രാവിലെ ചേരുന്ന സെഷനില്‍ മറുപടി അവതരിപ്പിച്ച ശേഷം ഉച്ചയോടെ പ്ലീനത്തിനു സമാപനമാവും.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT