Alappuzha local

തെരുവുനായ ആക്രമണം; പശുവും കിടാരിയും ചത്തു

പൂച്ചാക്കല്‍: പേവിഷമുള്ള നായ കടിച്ചതെന്ന് സംശയിക്കുന്ന കിടാരിയും പശുവും ചത്തു. പരിശോധനയ്ക്കായി ഇവയുടെ തല മുറിച്ചു നീക്കി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു.
പള്ളിപ്പുറം തേയ്ക്കാനത്ത് സജി, തിരുനല്ലൂര്‍ കൂത്തുകാട്ട് ഗോപി എന്നിവരുടെ വീടുകളിലാണ് നായകളുടെ ആക്രമണമുണ്ടായത്. സജിയുടെതായിരുന്നു കിടാരി. കഴിഞ്ഞ ദിവസം മുതല്‍ പശുവിന്റെറയും കിടാരിയുടെയും വായില്‍ നിന്ന് തുടര്‍ച്ചയായി സ്രവം വന്നിരുന്നു.
പേവിഷമുള്ള നായ കടിച്ചതെന്നാണ് അതികൃതരുടെ നിഗമനമെങ്കിലും വ്യക്തതയില്ലാത്തതിനാല്‍ കൊല്ലാതെ നിരീക്ഷിച്ചുവരികയായിരുന്നു.
Next Story

RELATED STORIES

Share it