നാദാപുരം തെരുവന്‍പറമ്പില്‍ സ്ഫോടനം; മൂന്നുപേര്‍ക്ക് പരിക്ക്
BY Sumeera SMR28 April 2016 4:35 AM GMT
Sumeera SMR28 April 2016 4:35 AM GMT
നാദാപുരം: കല്ലാച്ചിക്കടുത്ത് തെരുവന്‍പറമ്പില്‍ ബോംബ് സ്ഫോടനത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. ഗവ. കോളജ് പരിസരത്ത് കിണമ്പറകുന്നിലാണ് ഇന്നലെ രാത്രി 9.30ഓടെ ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. നരിപ്പറ്റ സ്വദേശി ലിനീഷ്, തെരുവന്‍പറമ്പ് വിവേക്, ജിഷ്ണു എന്നിവര്‍ക്കാണ് പരിക്ക്. കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ കൈപ്പത്തി നഷ്ടപ്പെട്ടിട്ടുണ്ട്. ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായെന്നാണ് പോലിസ് നിഗമനം. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായി പറയപ്പെടുന്നു.
പരിക്കേറ്റവരെല്ലാം സിപിഎം പ്രവര്‍ത്തകരാണ്. സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പോയവരെ ഒരു സംഘം തടഞ്ഞതായും എതിര്‍ത്തവരെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഒരാഴ്ച മുമ്പ് മുടവന്തേരിയില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം നടന്ന് ലീഗ് പ്രവര്‍ത്തകന്റെ കൈപ്പത്തിക്ക് സാരമായി പരിക്കേറ്റിരുന്നു.

Next Story
RELATED STORIES
യുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാരബന്ധത്തിലേര്‍പ്പെടുന്നവര്‍...
24 April 2024 11:38 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT