തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് അങ്ങിങ് സംഘര്‍ഷം
BY swapna en2 Nov 2015 6:56 AM GMT
swapna en2 Nov 2015 6:56 AM GMT
കണ്ണൂര്‍: സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനിടെ അങ്ങിങ് സംഘര്‍ഷം. കണ്ണൂര്‍ പരിയാരം പഞ്ചായത്തില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പോളിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പരിയാരത്തെ അഞ്ച്, ആറ് വാര്‍ഡുകളിലാണ് പോളിങ് നിര്‍ത്തിവച്ചത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വെബ് കാസ്റ്റിങ് യന്ത്രം തകരാറിലാക്കിയതിനെ തുടര്‍ന്നാണ് പോളിങ് നിര്‍ത്തിയത്. മറ്റു രണ്ടു സ്ഥലങ്ങളിലും വെബ്കാസ്റ്റിങ് യന്ത്രത്തിന്റെ കേബിള്‍ മുറിച്ചുമാറ്റിയിട്ടുണ്ട്.
കൊല്ലം പെരിനാട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ കൈയേറ്റമുണ്ടായി. കൊല്ലം ജില്ലയിലെ ഉമ്മന്നൂരില്‍ പഞ്ചായത്തിലെ പോളിങ് ബൂത്തിലും സംഘര്‍ഷമുണ്ടായി. കണ്ണൂരില്‍ ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റു.കാസര്‍കോഡ് മാറുകാലില് സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഈരാറ്റുപേട്ടയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു.
പരിയാരത്തെ കാഞ്ഞിരങ്ങാട് എല്‍പി സ്കൂളിലെ ബൂത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരത്ത് ഭീമാപള്ളിയില്‍ ബൂത്തിന് പുറത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വോട്ടഭ്യര്‍ത്ഥിച്ചെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോട് കുന്ദമംഗലത്തും എല്‍.ഡി.എഫ്-യുഡിഎഫ് സംഘര്‍ഷം ഉണ്ടായി.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT