തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനുള്ള അംഗീകാരമാവും: സുധീരന്‍

നെടുമങ്ങാട്: സാധാരണ ജനങ്ങള്‍ക്ക് ആശ്വാസകരമായ വികസനങ്ങള്‍ നടപ്പാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ള അംഗീകാരമായിരിക്കും തിരഞ്ഞെടുപ്പു ഫലമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പാലോട് രവിയുടെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനിതര സാധാരണമായ വികസനമാണ് അഞ്ചു വര്‍ഷമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പാലോട് രവി, ഡിസിസി പ്രസിഡന്റ ്കരകുളം കൃഷ്ണപിള്ള, തലേക്കുന്നില്‍ ബഷീര്‍, ബീമാപള്ളി റഷീദ്, എം പി സാജു, കൊട്ടാരക്കര പൊന്നച്ചന്‍, കാട്ടൂര്‍ നാരായണപിള്ള, പന്തളം ബാലന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it