palakkad local

തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഇന്ന് മുതല്‍ പര്യടനം തുടങ്ങും

പാലക്കാട്: നാമനിര്‍ദേശ പത്രികാ സ്വീകരണത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പു ചെലവ് നിരീക്ഷകര്‍ ഇന്നുമുതല്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം തുടങ്ങും. നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ അന്വേഷിക്കുന്നതോടൊപ്പം, തിരഞ്ഞെടുപ്പ് ചെലവുകള്‍ അവലോകനം ചെയ്യുന്നതിനും നിരീക്ഷകര്‍ പ്രാധാന്യം നല്‍കും.ആന്ധ്രാപദേശ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡി സതീഷ് , കര്‍ണ്ണാടക ഡെപ്യൂട്ടി കമ്മീഷണര്‍ ലക്ഷ്മീകാന്തഎന്നിവര്‍ കലക്‌ട്രേറ്റിലെത്തി റിട്ടേണിങ് ഓഫിസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ എന്നിവരുമായി ജില്ലയിലെ തിരഞ്ഞെടുപ്പു വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
മറ്റൊരു തിരഞ്ഞെടുപ്പു നിരീക്ഷകനായ സമീര്‍ പാണ്‌ഡെ ഇന്നു രാവിലെ ടീമിനൊപ്പം ചേരുമെന്നും ജില്ലാ കലക്ടര്‍ ആറിയിച്ചു.സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളിലോ വീടുകളിലോ സ്ഥാപിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസുകള്‍, ബാനറുകള്‍, ചുവരെഴുത്തുകള്‍ എന്നിവയുടെ അനുമതി പത്രം അതാതു സ്ഥാനാര്‍ഥികള്‍ കൈവശം കരുതണമെന്ന് തിരഞ്ഞെടുപ്പു നിരീക്ഷകര്‍ പറഞ്ഞു.
സ്ഥാനാര്‍ഥിയുടെ ചെലവ് 28 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ലെന്നും ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച നിരക്കു പ്രകാരമായിരിക്കും വാല്യുവേഷന്‍ കണക്കാക്കുകയെന്നും നിരീക്ഷകര്‍ പറഞ്ഞു.നാമനിര്‍ദ്ദേശ പത്രികക്ക് ഒപ്പം നല്‍കേണ്ട ബാങ്ക് അക്കൗണ്ട്, സത്യവാങ് മൂലത്തോടൊപ്പം നല്‍കേണ്ട രേഖകള്‍ എന്നിവ കൃത്യമായി നല്‍കണമെന്നും അവര്‍ പറഞ്ഞു. നാലു മണ്ഡലങ്ങളാണ് ഒരു തെരഞ്ഞെടുപ്പു നിരീക്ഷകന്റെ പരിധിയില്‍ വരുന്നത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ പ്രവര്‍ത്തിച്ചുവരുന്ന മീഡിയാ മോണിറ്ററിങ് സംവിധാനവും തിരഞ്ഞെടുപ്പു നിരീക്ഷകര്‍ വിലയിരുത്തി. സമീര്‍പാണ്‌ഡെയുടെ ലെയ്‌സണ്‍ ഓഫിസറായി ശ്രൂകൃഷ്ണപുരം അഗ്രിക്കല്‍ച്ചര്‍ ഓഫിസര്‍ ടി എം ജോസഫിനെ നിയമിച്ചു. ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ എന്നി മണ്ഡലങ്ങളുടെ ചുമതലയാണ് സമീര്‍ പാണ്‌ഡെക്കുള്ളത്. ലക്ഷ്മീകാന്തയുടെ ലെയ്‌സണ്‍ ഓഫിസര്‍ ആയി പുതുശ്ശേരി അഗ്രിക്കല്‍ച്ചര്‍ ഓഫിസര്‍ എ കെ സുധാകരനെയും നിയമിച്ചു.
പാലക്കാട്, മലമ്പുഴ, കോങ്ങാട്, മണ്ണാര്‍ക്കാട് മണ്ഡലങ്ങളുടെ മേല്‍നോട്ടമാണ് ലക്ഷ്മീകാന്തക്ക്.നിരീക്ഷകന്‍ ഡി സതീഷിന്റെ ലെയ്‌സണ്‍ ഓഫിസര്‍ ആയി മുണ്ടൂര്‍ അഗ്രിക്കല്‍ച്ചര്‍ ഓഫിസര്‍ എ നന്ദകുമാറിനെ നിയമിച്ചു. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, തൃത്താല എന്നീ മണ്ഡലങ്ങളുടെ ചുമതലയാണ് ഇദ്ദേഹത്തിന്.
തിരഞ്ഞെടുപ്പു ചെലവുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്കും നിരീക്ഷകരെ അറിയിക്കാവുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ എ ഡി എം ഡോ. ജെ ഒ അരുണ്‍, ഫിനാന്‍സ് ഓഫിസര്‍ കെ വിജയകുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി വി ഗോപാലകൃഷ്ണന്‍, വി ടി ഷാനവാസ് ഖാന്‍, കെ ഡി മനോജ്, ലീഡ് ബാങ്ക് മാനേജര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it