Flash News

'തിരഞ്ഞെടുപ്പ് തോല്‍വിക്കു കാരണം മുഖ്യമന്ത്രിയും അഴിമതിയും' ഹൈക്കമാന്‍ഡിന് ചെന്നിത്തലയുടെ കത്ത്

ന്യൂഡല്‍ഹി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങള്‍ മുഖ്യമന്ത്രിയില്‍ ആരോപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്തയച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം ഡല്‍ഹിയില്‍ പോയ വേളയില്‍ അയച്ചതെന്ന് കരുതപ്പെടുന്ന കത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്്. കേരളത്തില്‍ ബിജെപി ഒരു ശക്തിയായി മാറിക്കഴിഞ്ഞുവെന്നും തിരഞ്ഞെടുപ്പിലെ കണക്കുകള്‍ എടുത്തുകാട്ടി കത്തില്‍ സമര്‍ഥിക്കുന്നുണ്ട്. നായര്‍ സമുദായം ബിജെപിയിലേക്കും ഇടതുമുന്നണിയിലേക്കും പോവുകയാണ്. അഴിമതി വ്യാപകമായിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു.വരുന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ ചില സര്‍ജിക്കല്‍ നടപടികള്‍ തന്നെ ആവശ്യമാണെന്നും ചെന്നിത്തല പറഞ്ഞതായി പത്രം റിപോര്‍ട്ട്ു ചെയ്യുന്നു.
Next Story

RELATED STORIES

Share it