kannur local

തിരഞ്ഞെടുപ്പ്: എക്‌സൈസ് പരിശോധന ശക്തമാക്കുന്നു

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ തടയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം എക്‌സൈസ് വകുപ്പ് ഊര്‍ജിതമാക്കി. കണ്ണവം തുടങ്ങിയ വന മേഖലകളില്‍ പരിശോധനയും കര്‍ണാടക സംസ്ഥാന അതിര്‍ത്തികളിലും മാഹി അതിര്‍ത്തികളിലും പട്രോളിങും വാഹനപരിശോധനയും ശക്തമാക്കി.
സാധനങ്ങള്‍ കയറ്റിവരുന്നതുള്‍പ്പെടെയുള്ള കണ്ടെയ്‌നര്‍ ലോറികളില്‍ പരിശോധന നടത്തുന്നുണ്ട്. മദ്യഷാപ്പുകളില്‍ നിന്നു നിരന്തരം സാമ്പിളുകള്‍ ശേഖരിച്ച് കോഴിക്കോട് ഗവ. ലാബില്‍ പരിശോധനയ്ക്ക് അയക്കുന്നുണ്ട്.
ഗോവ, കര്‍ണാടക മദ്യം ട്രെയിന്‍വഴി കടത്തിക്കൊണ്ടുവരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആര്‍പിഎഫിന്റെ സഹായത്തോടെ ട്രെയിനുകളിലും സ്റ്റേഷനുകളിലും പരിശോധന നടത്തുന്നുണ്ട്. സ്പിരിറ്റ്, മയക്കുമരുന്ന്, സെക്കന്റ്‌സ് മദ്യം, മാഹി, കര്‍ണാടക, ഗോവ മദ്യം, എന്നിവയുടെ സംഭരണം, വിപണനം, കടത്ത് എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് ജില്ലാതല കണ്‍ട്രോള്‍ റൂം, എക്‌സൈസ് ഡിവിഷന്‍ ഓഫിസ്, അസി. എക്‌സൈസ് കമ്മീഷണര്‍ ഓഫിസ്, സ്‌പെഷ്യല്‍ സ്‌ക്വാഡ്, സര്‍ക്കിള്‍ ഓഫിസുകള്‍, റെയിഞ്ച് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ അറിയിക്കാമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കിവയ്ക്കുന്നതും സര്‍ക്കാര്‍ വക പാരിതോഷികങ്ങള്‍ നല്‍കുന്നതുമാണ്.
Next Story

RELATED STORIES

Share it