Flash News

തിരഞ്ഞെടുപ്പില്‍ വിഎസ് തന്നെ നയിക്കും : കാനം

തിരഞ്ഞെടുപ്പില്‍ വിഎസ് തന്നെ നയിക്കും : കാനം
X
kanam-2തൃശൂര്‍ : വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ നയിക്കുക വിഎസിന്റെ പരിചയവും പക്വതയും ആയിരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്നാല്‍ മുന്‍കൂട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പതിവ് ഇടതുപക്ഷത്തിനില്ലെന്നും കാനം വ്യക്തമാക്കി. ജനകീയയാത്രയോടനുബന്ധിച്ച് തൃശൂര്‍ രാമനിലയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം.
[related]ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളില്‍ വിഎസാണ് നയിച്ചത്. ഇനിയുള്ള തിരഞ്ഞെടുപ്പിലും അങ്ങിനെതന്നെയായിരിക്കും. വിഎസിന്റെ പക്വതയും പാകതയും മുന്നണിക്ക്് ഒരു മുതല്‍ക്കൂട്ടാകുമെന്നും കാനം പറഞ്ഞു.
സിപിഐയുടെ സെക്രട്ടറി തന്നെ ജാഥ നയിക്കുന്നത് പുതിയ ആള്‍ സെക്ടട്ടറിയായതിനാലാണ്്. സെക്രട്ടറിയായ ശേഷം ആദ്യമായാണ് താനൊരു ജാഥ നയിക്കുന്നത് എന്നും കാനം പറഞ്ഞു.അതിരപ്പള്ളി പദ്ധതിയെസംബന്ധിച്ച്് സിപിഎമ്മുമായി ഭിന്നാഭിപ്രായമുണ്ടെന്ന്്് കാനം ആവര്‍ത്തിച്ചു.
Next Story

RELATED STORIES

Share it