palakkad local

തായ്കുലസംഘം സമരം: ആനക്കട്ടിയിലെ തമിഴ്‌നാടിന്റെ മദ്യശാല ഒരാഴ്ചയ്ക്കകം പൂട്ടുമെന്നു ജില്ലാ കലക്ടര്‍

അഗളി: ആനക്കട്ടിയിലെ വിദേശമദ്യവില്പനശാല ഒരാഴ്ചക്കകം പൂട്ടാമെന്ന് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ അര്‍ച്ചനാ പട്‌നായിക് ഉറപ്പു നല്‍കിയാതായി പാലക്കാട് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു.
തായ്കുലസംഘം കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്നലെ അഗളിയിലെത്തിയ പാലക്കാട് ജില്ലാ കലക്ടര്‍ മദ്യവില്പന ശാല പൂട്ടുന്നതു സംബന്ധിച്ച് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍, റവന്യൂ ഓഫിസര്‍ ഹൃദയരാജ് എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് വൈകിട്ട് അഞ്ചുമണിയോടെ സംഘം വിദേശമദ്യശാല പൂട്ടുന്നതിന് എത്തിയെങ്കിലും പ്രദേശത്തെ ചിലരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങിപ്പോവുകയായിരുന്നു. മൂന്നു ദിവസത്തിനകം ഇതു സംബന്ധിച്ച് ഉത്തരവുമായി എത്തുമെന്നും വിദേശ മദ്യശാല പൂട്ടുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതായും തമിഴ്‌നാട് ജില്ലാ കലക്ടര്‍, പാലക്കാട് ജില്ലാകലക്ടര്‍ പി മേരിക്കുട്ടിയെ അറിയിക്കുകയായിരുന്നു.
കോയമ്പത്തൂരിലെ മദ്യവില്പനശാല അടച്ചുപൂട്ടാണമെന്നാവശ്യപ്പെട്ട് അട്ടപ്പാടിയിലെ ആദിവാസി സംഘടനയായ തായ്കുലസംഘം പ്രവര്‍ത്തകര്‍ നടത്തിവന്ന സമരത്തിനാണ് ഇതോടെ പര്യവസാനമാകുന്നത്. തമിഴ്‌നാട്ടിലെ വിദേശ മദ്യശാല മൂലം അഗളിയിലെ യുവജനങ്ങളും പ്രായമായവരും മദ്യത്തിന് അടിമകളാകുന്നത് അവസാനിപ്പിക്കുന്നതിന് മദ്യശാല പൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു സമരം തുടങ്ങിയത്.
Next Story

RELATED STORIES

Share it