തളിപ്പറമ്പില്‍ സ്ത്രീസൗഹൃദ ടാക്സിക്ക് തുടക്കമായി
BY Sumeera SMR11 March 2016 5:01 AM GMT
Sumeera SMR11 March 2016 5:01 AM GMT
തളിപ്പറമ്പ്: നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ സ്ത്രീ സൗഹൃദ ഓട്ടോ ഡ്രൈവര്‍മാര്‍ ഇനി തളിപ്പറമ്പ് നഗരത്തിലും.
തളിപ്പറമ്പ് ഡിവിഷനിലെ 50ഓളം ഓട്ടോറിക്ഷകളാണ് സ്ത്രീ സൗഹൃദ ഓട്ടോകളായി സര്‍വീസ് ആരംഭിക്കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങളും കൈയേറ്റങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തളിപ്പറമ്പില്‍ സ്ത്രീസൗഹൃദ ഓട്ടോ സര്‍വീസ് തുടങ്ങിയത്.
ഇതിനായി തിരഞ്ഞെടുത്ത ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ, ഓട്ടോകള്‍ക്ക് പ്രത്യേക സ്റ്റിക്കറും പതിപ്പിക്കും. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിട്ടുണ്ട്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി മധുസൂദനന് ഉദ്ഘാടനം നിര്‍വഹിച്ചു. തളിപ്പറമ്പ് എസ്ഐ പി രാജേഷ് അധ്യക്ഷത വഹിച്ചു.
ആലക്കോട് സിഐ, പി കെ സുധാകരന് ഡ്രൈവര്‍മാര്‍ക്ക് ക്ലാസ് നടത്തി. യു പ്രഭാകരന്, കെ വി സുവര്ണന് സംസാരിച്ചു.——

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT