തമിഴ് ചലച്ചിത്രനടി മനോരമ അന്തരിച്ചു
ചെന്നൈ;പ്രമുഖ തമിഴ് ചലച്ചിത്രനടി മനോരമ (78) അന്തരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അന്ത്യം. ഹൃദയസ്തംഭനം മൂലമാണ് മരണം. ഏറെ നാളായി ചികില്‍സയിലായിരുന്നു. തമിഴ് , മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ആയിരത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ആയിരകണക്കിന് നാടകത്തിലും ടെലിവിഷന്‍ പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്. 1,200 സിനിമയില്‍ അഭിനയിച്ച മനോരമയുടെ പേര് ഗിന്നസില്‍ ഇടം നേടിയിട്ടുണ്ട്. കണ്ണദാസന്റെ 'മാലൈയിട്ട മങ്കൈ' (1958)ആണ് ആദ്യ സിനിമ. തഞ്ചാവൂര്‍ മന്നാര്‍ഗുഡിയിലാണ് ജനനം.
ആച്ചി എന്നാണ് മനോരമ അറിയപ്പെട്ടിരുന്നത്. അണ്ണാ ദുരൈ, എം ജി രാമചന്ദ്രന്, എം കരുണാനിധി, എന്‍ ടി രാമാ റാവു, ജയലളിത തുടങ്ങിയ തമിഴ്നാട്ടിലെ അഞ്ചു മുഖ്യമന്ത്രിമാരുടെ കൂടെയും മനോരമ ്അഭിനയിച്ചിട്ടുണ്ട്. പദ്മശ്രീ, ദേശീയ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങളും മനോരമ നേടിയിട്ടുണ്ട്.
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT