kannur local

തടവുകാരന്‍ ആത്മഹത്യക്കു ശ്രമിച്ചു

കണ്ണൂര്‍: ഗുണ്ടാ നിയമ പ്രകാരം ജയിലില്‍ കഴിയുന്ന യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. തൃശൂര്‍ സ്വദേശിയായ ബാലകൃഷ്ണനാ(21)ണ് സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ദിവസം രാത്രി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇടതു കൈയുടെ ഞരമ്പാണ് ബ്ലേഡ് കൊണ്ട് മുറിച്ചത്. ആറുമാസം മുമ്പ് ഗുണ്ടാ നിയമ പ്രകാരം കോടതി റിമാന്റ് ചെയ്ത ബാലകൃഷ്ണനെ വിയ്യൂര്‍ ജയിലില്‍ നിന്ന് ഒരാഴ്ച മുമ്പാണ് കണ്ണൂരിലേക്കു മാറ്റിയത്. പ്ലസ് ടുവിന് പഠിക്കുന്ന ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും താന്‍ ജയിലിലുള്ള വിവരം പെണ്‍കുട്ടി അറിഞ്ഞാല്‍ ബന്ധം അവസാനിപ്പിക്കുമെന്ന ആശങ്കയുമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണ് ഇയാള്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it