kozhikode local

ഡെന്റല്‍ കോളജില്‍ വൈദ്യുതി തടസ്സപ്പെടുന്നത് ദുരിതമാവുന്നു

കോഴിക്കോട്: ഡെന്റല്‍ കോളജി ല്‍ തുടര്‍ച്ചയായി വൈദ്യുതി തടസ്സപ്പെടുന്നത് രോഗികള്‍ക്ക് ദുരിതമാവുന്നു. പല്ല് അടക്കുന്നതു ള്‍പ്പെടെയുള്ള ചികില്‍സകള്‍ക്ക് ചെയറില്‍ കിടത്തിയ രോഗികളാണ് ഏറ്റവും ദുരിതമനുഭവിക്കുന്നത്.
വൈദ്യുതിയില്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട യന്ത്രങ്ങള്‍പ്രവര്‍ത്തിക്കുന്നതിനാല്‍ ചികി ല്‍സ തുടങ്ങി പാതിവഴിയിലായവര്‍ വൈദ്യുതി വരുന്നതു വരെ പ്രയാസങ്ങള്‍ സഹിച്ച് കാത്തിരിക്കേണ്ട അവസ്ഥയാണ്. ദന്ത ല്‍ കോളജ് ആശുപത്രിയില്‍ മാസങ്ങള്‍ക്ക് മുമ്പ് ജനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രവര്‍ത്തനസജ്ജമായിട്ടില്ല.
വൈദ്യുതിയോടൊപ്പം വെള്ളവും മുടങ്ങുന്നത് ക്ലിനിക്കുകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. പല ക്ലിനിക്കുകളിലും രോഗികള്‍ കാത്തിരിക്കുന്നിടത്ത് ഫാനുകള്‍ ഇല്ലാത്തത് കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ വിഷമമാണ് സൃഷ്ടിക്കുന്നത്. ദിവസേന 500 ഓളം രോഗികളാണ് ചികില്‍സക്കായി എത്തുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ പല്ല് അടക്കുന്നതിന് മാത്രം പതിനായിരം മുതല്‍ പതിനയ്യായിരം വരെയാണ് ഈടാക്കുന്നത്.
രോഗികളില്‍ പലരും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഡോക്ടര്‍മാരുടെ കുറവും രോഗികളെ വലയ്ക്കുന്നു. സംസ്ഥാനത്തെ പല ജില്ലാ ആശുപത്രികളെയും മെഡിക്കല്‍ കോളജായി മാറ്റിയത് വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാതെയാണ്. കോഴിക്കോട് ദന്തല്‍ കോളജിലെ സീനിയര്‍ പ്രഫസര്‍മാരെയാണ് ഇവിടേക്ക് മാറ്റിയത്. പകരം ഡോക്ടര്‍മാരെ ദന്തല്‍കോളജില്‍ നിയമിച്ചിട്ടില്ല.
ദന്തല്‍കോളജില്‍ ഇതുവരെ സര്‍ക്കാര്‍ ഫാര്‍മസിയില്ല. ജനറിക് മരുന്നുകള്‍ ദന്തല്‍കോളജില്‍ നിന്ന് രോഗികള്‍ക്ക് നല്‍കുന്നില്ല. ദന്തല്‍കോളജില്‍ സൗജന്യമരുന്നുകള്‍ വിതരണം ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും നടപ്പാക്കിയിട്ടില്ല. രോഗികള്‍ മരുന്നിനായി സ്വകാര്യ സ്ഥാപനങ്ങളെയാണ് സമീപിക്കുന്നത്.
Next Story

RELATED STORIES

Share it