Flash News

ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്ക്; സുപ്രിംകോടതി ഉത്തരവ് പാലിക്കും: ആനന്ദ് മഹീന്ദ്ര

ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്ക്; സുപ്രിംകോടതി ഉത്തരവ് പാലിക്കും: ആനന്ദ് മഹീന്ദ്ര
X
Anand Mahindra

[related]

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡീസല്‍വാഹനങ്ങളുടെ രജിസ്‌ട്രേഷന് നിരോധനം ഏര്‍പ്പെടുത്തിയ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത്‌ ഓട്ടോമൊബൈല്‍ ഭീമന്‍ മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ്. മഹീന്ദ്രഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററിലൂടെയാണ് സുപ്രിംകോടതിയുടെ വിധി അനുസരിച്ച് വാഹനങ്ങള്‍ വികസിപ്പിക്കുമെന്ന് അറിയിച്ചത്. '' ഇന്ത്യയില്‍ ജനാധിപത്യവും സാമൂഹ്യനീതിയും ഉറപ്പാക്കുന്നത് സുപ്രിംകോടതിയാണെന്നാണ് തന്റെ വിശ്വാസം. വിധിയെ തങ്ങള്‍ ആദരിക്കുന്നു. അവരുടെ നിബന്ധനകളനുസരിച്ചുള്ള വാഹനങ്ങള്‍ വികസിപ്പിക്കും'' എന്നും അദേഹം വ്യക്തമാക്കി. ഇത് കുറച്ച് ദുഷ്‌കരമാണെങ്കിലും മഹീന്ദ്ര മറികടക്കുക  തന്നെ ചെയ്യുമെന്നും മഹീന്ദ്രഗ്രൂപ്പ് ചെയര്‍മാന്‍ പറഞ്ഞു.
2000 സിസിയില്‍ കൂടുതലുള്ള വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കരുതെന്നാണ് കോടതി ഉത്തരവ്. മഹീന്ദ്രയുടെ സ്‌കോര്‍പ്പിയോ,ഷൈലോ,എക്‌സ്യുവി 500 ,ബൊലേറോ 2000 സിസി യും അതിലധികവുമുള്ളതാണ്. മഹീന്ദ്രയ്ക്ക് പുതിയ വിധി തിരിച്ചടിയായിരിക്കുകയാണ്.
Next Story

RELATED STORIES

Share it