ഡല്‍ഹിയില്‍ ഏകെജി ഭവന് നേരെ ആക്രമണം; പാകിസ്താന് വിരുദ്ധമുദ്രാവാക്യം എഴുതി; പിന്നില്‍ ഏബിവിപിയെന്ന് സംശയം
BY swapna en14 Feb 2016 11:56 AM GMT
X
swapna en14 Feb 2016 11:56 AM GMT
ന്യൂഡല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റി ഓഫിസായ ഡല്‍ഹിയിലെ ഏകെജി ഭവന് നേരെ ആക്രമണം.നാലാംഗ സംഘമാണ് ആക്രമണം നടത്തിയത്. അക്രമികള്‍ ഏകെജി ഭവനിലെ ബോര്‍ഡില്‍ പാകിസ്താന് വിരുദ്ധ മുദ്രാവാക്യങ്ങള്‍ കരി ഓയില്‍ കൊണ്ട് എഴുതി. പാക് വിരുദ്ധ മുദ്രാവാക്യങ്ങളും ഇവര്‍ മുഴക്കിയിരുന്നു. ചിലയിടങ്ങളില്‍ ഏബിവിപിയെന്നും എഴുതിയിട്ടുണ്ട്. ഇവരില്‍ ഒരാളെ ഓഫിസ് ജീവനക്കാര്‍ പിടികൂടി. മറ്റ് മൂന്നു പേര് രക്ഷപ്പെട്ടു. തങ്ങള്‍ രാജ്യസ്നേഹികളാണെന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ജെഎന്‍യു വിവാദവുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് വിലയിരുത്തുന്നു. ജെഎന്‍യു പ്രതിഷേധം രാജ്യദ്രോഹമായാണ് ബിജെപി വിലയിരുത്തല്‍. ഇതിനെതിരേ സിപിഎം രംഗത്ത് വന്നിരുന്നു. അതിനിടെ ഗാന്ധിയെ കൊന്നവര്‍ തങ്ങളെ ദേശസ്നേഹം പഠിപ്പിക്കേണ്ടെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT