Flash News

ഡല്‍ഹിയിലെ മലിനീകരണം ഒരിക്കലും കുറയ്ക്കാനാവില്ലെന്ന് മലിനീകരണ നിയന്ത്രണസമിതി

ഡല്‍ഹിയിലെ മലിനീകരണം ഒരിക്കലും കുറയ്ക്കാനാവില്ലെന്ന് മലിനീകരണ നിയന്ത്രണസമിതി
X
DELHI-POL

ന്യൂഡല്‍ഹി : ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ഒരിക്കലും സുരക്ഷിതമായ തോതിലേക്ക് കുറയ്ക്കാനാവില്ലെന്ന് ഡല്‍ഹി മലിനീകരണ നിയന്ത്രണസമിതിയിലെ ഒരു മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സിന്ധു ഗംഗാ സമതലപ്രദേശക്കെ പൊടിക്കാറ്റിന്റെയും വായുസഞ്ചാരത്തിന്റെയും പ്രത്യേകതകള്‍ മൂലം ഇവിടെ അന്തരീക്ഷം ഒരിക്കലും സാധാരണതോതിലാക്കാന്‍ സാധിക്കില്ലെന്നാണ് സമിതിയിലെ ശാസ്ത്രജ്ഞനായ ഡോ. എം പി ജോര്‍ജ് കോടതിയെ അറിയിച്ചത്.
[related]അന്തരീക്ഷത്തിലെ ഹാനികരമായ പര്‍ടിക്യലേറ്റ് മാറ്ററിന്റെ അളവ് എന്നെങ്കിലും കുറയ്ക്കാന്‍ സാധിക്കുമോ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് ഡോ. ജോര്‍ജ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്്. നമ്മള്‍ സ്വയം വി്ഡ്ഡികളാവുകയാണോ എന്നായിരുന്നു കോടതിയുടെ പ്രതികരണം. പര്‍ടിക്യുലേറ്റ് മാറ്ററിന്റെ അളവ് 100-150 മൈക്രോഗ്രാം/ക്യൂബിക് മീറ്റര്‍ എന്ന ഇടത്തരം നിലവാരത്തിലേക്ക് മലിനീകരണം കുറയ്ക്കാനാവും എന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it