Flash News

ടി.എന്‍.ഗോപകുമാര്‍ അന്തരിച്ചു

ടി.എന്‍.ഗോപകുമാര്‍ അന്തരിച്ചു
X
tng-new

തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്ന ടി.എന്‍.ഗോപകുമാര്‍ (58) അന്തരിച്ചു. പുലര്‍ച്ചെ 3.50 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മൂന്നര പതിറ്റാണ്ടോളം മാധ്യമരംഗത്തെ സജീവസാന്നിധ്യമായിരുന്ന ഗോപകുമാര്‍
ബിബിസി, ഇന്ത്യന്‍ എക്‌സ്പ്രസ്, മാതൃഭൂമി, ന്യൂസ് ടൈം, ഇന്ത്യാ ടുഡേ, സ്‌റ്റേറ്റ്‌സ്മാന്‍,  എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം മുതല്‍ വാര്‍ത്താ വിഭാഗം മേധാവിയായിരുന്ന ഗോപകുമാറിന്റെ കണ്ണാടി എന്ന പരിപാടി ഏറെ ജനപ്രീതി പിടിച്ചുപറ്റി. ശുചീന്ദ്രം രേഖകള്‍ എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. എഫ്.സി.സി.ജെ ടോക്കിയോ ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ്, 2009 ലെ സുരേന്ദ്രന്‍ നീലേശ്വരം പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ദില്ലി, പയണം, കൂടാരം, ശുചീന്ദ്രം രേഖകള്‍, മുനമ്പ്, കണ്ണകി, ശൂദ്രന്‍, വോള്‍ഗാ തരംഗങ്ങള്‍, ത്സിംഗ് താവോ, അകമ്പടി സര്‍പ്പങ്ങള്‍ തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്. ജീവന്‍ മശായ് എന്ന സിനിമയും ദൂരദര്‍ശനുവേണ്ടി 'വേരുകള്‍'എന്ന സീരിയലും സംവിധാനം ചെയ്തു.
ഭാര്യ ഹെദര്‍ ഗോപകുമാര്‍, മക്കള്‍ ഗായത്രി, കാവേരി. മരുമക്കള്‍ രഞ്ജിത്, വിനായക്. സഹോദരങ്ങള്‍ ടി.എന്‍.വിജയം, ടി.എന്‍. ശ്രീകുമാര്‍.
മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെയും തിരുവനന്തപുരം പ്രസ്‌ക്ലബില്‍ മൂന്നു മുതല്‍ നാലു വരെയും മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും.പൂര്‍ണ സംസ്ഥാന ബഹുമതികളോടെ വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിക്കും.
Next Story

RELATED STORIES

Share it