ജ്വല്ലറിയില്‍നിന്നു 10000 രൂപ കവര്‍ന്ന് കുരങ്ങന്‍ 'മുങ്ങി'

ജ്വല്ലറിയില്‍നിന്നു 10000 രൂപ കവര്‍ന്ന് കുരങ്ങന്‍ മുങ്ങി
X
monkey

ഗുണ്ടൂര്‍: കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിലെ ഒരു ജ്വല്ലറിയിലുണ്ടായ മോഷണം വാര്‍ത്തകളില്‍ ഇടംപിടിച്ചത് മോഷണ മുതലിന്റെ ആധിക്യം കൊണ്ടല്ല. മറിച്ച് മോഷണം നടത്തിയത് ഒരു മര്‍ക്കടനായിരുന്നുവെന്നതിനാലാണ്. പട്ടാപ്പകല്‍ കടയുടമയുടേയും ജീവനക്കാരുടേയും കണ്‍മുന്നിലായിരുന്നു ബോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുംവിധം മര്‍ക്കടന്‍ പണാപഹരണം നടത്തിയത്. പണപ്പെട്ടി തുറന്ന് 10000 രൂപയുടെ നോട്ട്‌കെട്ടുമായാണ് മോഷ്ടാവ് സ്ഥലംവിട്ടത്. ചില ദേശീയ മാധ്യമങ്ങളാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്തുവിട്ടത്. കടയിലെ സിസി ടിവി മര്‍ക്കടന്റെ സാഹസങ്ങള്‍ പൂര്‍ണമായും ഒപ്പിയെടുത്തിരുന്നു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം.
കയ്യിലുണ്ടായിരുന്ന പേരയ്ക്ക അകത്തേക്ക് എറിഞ്ഞ കുരങ്ങന്‍ അതെടുക്കാനായാണ് കടയിലേക്ക് പ്രവേശിച്ചത്. പേരയ്ക്ക നോക്കുന്നതിനിടെ കൗതുകം തോന്നി പെട്ടിക്കുള്ളില്‍ കൈയിട്ട കുരങ്ങന് ഒരു കെട്ട് നോട്ടാണ് ലഭിച്ചത്. പതിനായിരം രൂപയുടെ ഒരു കെട്ട് നോട്ട്. ഇത് കണ്ട കടയുടമ കൈയില്‍ കിട്ടിയ സാധനം കാണിച്ച് പണം വാങ്ങാന്‍ ശ്രമിച്ചെങ്കിലും പണവുമായി കുരങ്ങന്‍ പുറത്തേക്ക് ഓടി മറയുകയായിരുന്നു. ഇരുപത് മിനിറ്റോളമാണ് കുരങ്ങന്‍ കടയില്‍ ചെലവഴിച്ചത്.
നേരത്തേ വൃന്ദാവനിലെ ക്ഷേത്രത്തില്‍ ആകാശത്ത് നിന്നു പണമഴ പെയ്തിരുന്നു. അത് അല്‍ഭുതം സംഭവിച്ചതായിരുന്നില്ല. മറിച്ച് ക്ഷേത്രദര്‍ശനത്തിനെത്തിയ സ്ത്രീയില്‍നിന്നു തട്ടിപ്പറിച്ച പഴ്‌സിലെ പണം ഒരു കുരങ്ങന്‍ വിതറിയതാണെന്നു പിന്നീട് കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it