ജ്യേഷ്ഠത്തിയുടെ അഭാവത്തിലും അനുജത്തിക്ക് സമ്മാനക്കൊയ്ത്തിന് ഇടവേളയില്ല
BY Sumeera SMR6 Jan 2016 5:22 AM GMT
Sumeera SMR6 Jan 2016 5:22 AM GMT
ചവറ: ജ്യേഷ്ഠത്തി കലോല്‍സവ നഗരയില്‍ നിന്ന് കളംവിട്ടെങ്കിലും സംസ്കൃത കഥാരചനയില്‍ അനുജത്തി സമ്മാനങ്ങള്‍ വാരിക്കൂട്ടുന്നത് തുടരുന്നു. ഹൈസ്കൂള്‍ വിഭാഗം സംസ്കൃത കഥാരചനയില്‍ മാലൂര്‍ എംടിഡിഎംഎച്ച്എസ്എസ്സിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ അബിനയ്ക്കാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ കലോല്‍സവം വരെ ഈ ഇനത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജ്യേഷ്ടത്തി അന്‍സിലയ്ക്കും ഹൈസ്കൂള്‍ വിഭാഗത്തില്‍ അബനിയ്ക്കുമായിരുന്നു ഒന്നാം സ്ഥാനം. ഇത്തവണ ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയതിനാല്‍ അന്‍സില മല്‍സരത്തിനില്ല. എന്നാല്‍ അബില തന്റെ കുത്തക നിലനിര്‍ത്തുകയാണ്. മാലൂര്‍ വിളയില്‍ കിഴക്കതില്‍ അലാവുദ്ദീന്‍-അനില ദമ്പതികളുടെ മകളാണ്. അബിനയ്ക്ക് ഇത്തവണ സംസ്കൃതം ഉപന്യാസ രചനയിലും ഒന്നാം സ്ഥാനമുണ്ട്. ഉപന്യാസ രചനയില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന കലോല്‍സവത്തില്‍ മൂന്നാം സ്ഥാനവും 2014ലെ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനവും ഈ പത്താംക്ലാസ്സുകാരി നേടിയിട്ടുണ്ട്. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ സിനി ടീച്ചറാണ് സംസ്കൃതം പഠിപ്പിക്കുന്നത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT