ജോയ്‌സ് ജോര്‍ജ് എംപിയുടെ ഭൂമികൈയേറ്റം: അന്വേഷണ പുരോഗതി അറിയിക്കണം

കൊച്ചി: ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് ആരോപണവിധേയനായ കൊട്ടക്കാമ്പൂര്‍ ഭൂമികൈയേറ്റ കേസിന്റെ അന്വേഷണപുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി. നിലവിലെ അവസ്ഥ വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥന്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ഉത്തരവ്.
കേസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഉടുമ്പഞ്ചോല കരുണാപുരം സ്വദേശി മുകേഷ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ആദിവാസികളെ വഞ്ചിച്ചാണ് ഭൂമി തട്ടിയെടുത്തതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു നിരീക്ഷിച്ച സിംഗിള്‍ ബെഞ്ച്, ഫലപ്രദമായ അന്വേഷണം നിര്‍ബന്ധമായും നടത്തണമെന്ന് 2015 ഡിസംബര്‍ നാലിന് ഉത്തരവിട്ടിരുന്നു.
എന്നാല്‍, ഇതിനെതിരേ ജോയ്‌സിന്റെ സഹോദരന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവും നിരീക്ഷണങ്ങളും റദ്ദാക്കി ഹരജി വീണ്ടും സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയുണ്ടായി.
Next Story

RELATED STORIES

Share it