ജോമോന് പുത്തന്‍പുരയ്ക്കലിനെതിരേ ഭാരതീയ ദലിത് കോണ്‍ഗ്രസ് പരാതിനല്‍കി
BY Sumeera SMR14 Jun 2016 7:50 PM GMT
Sumeera SMR14 Jun 2016 7:50 PM GMT
പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട് ജോമോന് പുത്തന്‍പുരയ്ക്കല്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ ഭാരതീയ ദലിത് കോണ്‍ഗ്രസ് ഭാരവാഹികള്‍ റൂറല്‍ എസ്പിക്ക് പരാതിനല്‍കി. ജിഷ പാപ്പുവില്‍ നിന്നു തനിക്കു ജനിച്ച മകളാണെന്നു മാതാവ് രാജേശ്വരി വ്യക്തമാക്കുമ്പോഴും വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍ ഉന്നയിക്കുന്നത് അന്വേഷണം വഴിതിരിച്ചുവിടാനെന്നു സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു. ഭാരതീയ ദലിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ സി ചന്ദ്രന്, പെരുമ്പാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് സി കെ കുമാരന്, കുറുപ്പംപടി ബ്ലോക്ക് പ്രസിഡന്റ് പി പി ശിവരാജന് എന്നിവരാണു പരാതിനല്‍കിയിരിക്കുന്നത്. പട്ടികജാതിക്കാരനായ പിതാവിനെയും കുടുംബത്തെയും അധിക്ഷേപിച്ചതിനാല്‍ നിയമം അനുസരിച്ച് ജോമോന് പുത്തന്‍പുരയ്ക്കലിനെതിരേ ശക്തമായ നടപടി എടുക്കണമെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
Next Story
RELATED STORIES
കോപ്പ അമേരിക്ക; ബ്രസീല്‍ ടീമില്‍ നെയ്മറില്ല
10 May 2024 5:37 PM GMTബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമ കുറ്റം ചുമത്തണമെന്ന് ഡല്‍ഹി ഹൈകോടതി
10 May 2024 5:17 PM GMTപാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMT