ജോണി നെല്ലൂരിനെ യുഡിഎഫ് സെക്രട്ടറിയാക്കും

പാലാ: പാര്‍ട്ടിയും മുന്നണിയുമായും പിണങ്ങിപ്പിരിഞ്ഞ കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വീണ്ടും യുഡിഎഫില്‍ തിരികെയെത്തി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അങ്കമാലി സീറ്റ് ലഭിക്കാതിരുന്നതിനെച്ചൊല്ലി രണ്ടാഴ്ച മുമ്പാണ് പാര്‍ട്ടിയും മുന്നണിയും വിട്ടത്.
പാലായിലെ കെ എം മാണിയുടെ വസതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട് നടന്ന ചര്‍ച്ചയിലാണു പ്രശ്‌നപരിഹാരമുണ്ടായത്. മന്ത്രി അനൂപ് ജേക്കബും ചര്‍ച്ചയില്‍ പങ്കെടുത്തു. ജോണി നെല്ലൂരിനെ യുഡിഎഫ് സെക്രട്ടറിയാക്കാന്‍ ധാരണയായി. ഇതുസംബന്ധിച്ച പ്രഖ്യാപനം അടുത്ത മുന്നണി യോഗത്തിലുണ്ടാവും. ഇതോടൊപ്പം രാജിവച്ച പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും ഔഷധി ചെയര്‍മാന്‍ സ്ഥാനവും വീണ്ടും ഏറ്റെടുക്കും. യുഡിഎഫിന്റെ ശക്തിക്കുവേണ്ടി നിലകൊള്ളുമെന്നും അങ്കമാലിയില്‍ അടക്കം പ്രചാരണത്തിന് ഇറങ്ങുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
അതേസമയം, സീറ്റ് വിഭജനത്തില്‍ ജേക്കബ് ഗ്രൂപ്പിനോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തി.
Next Story

RELATED STORIES

Share it