ജെഎന്‍യു വിദ്യാര്‍ഥികളുടെ ശിക്ഷ പുനപ്പരിശോധിക്കണം: എംപിമാര്‍

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരേ എടുത്ത ശിക്ഷാനടപടികള്‍ പുനപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ സര്‍വകലാശാല അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് എംപിമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ സിപിഐയിലെ ഡി രാജയാണ് പ്രശ്‌നം സഭയില്‍ ഉന്നയിച്ചത്. ജെഡിയു നേതാവ് ശരദ് യാദവടക്കമുള്ള എംപിമാര്‍ രാജയെ പിന്തുണച്ചു. ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ സഭയുടെ വികാരം ബന്ധപ്പെട്ട മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയോട് ആവശ്യപ്പെട്ടു. എട്ടു ദിവസമായി ജെഎന്‍യു വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുകയാണെന്ന് രാജ പറഞ്ഞു. അധ്യാപകരും സമരത്തില്‍ ചേര്‍ന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ ഗുരുതരമാണ്. സര്‍വകലാശാല അധികൃതരും വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്നും പ്രശ്‌നം കൈവിട്ടുപോവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള ശിക്ഷാനടപടികള്‍ പുനപ്പരിശോധിക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കാനാവില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. ഈ സ്ഥാപനം സ്വയംഭരണാധികാരമുള്ളതാണ്. അതില്‍ ഇടപെടാന്‍ സര്‍ക്കാരിനു സാധിക്കുകയില്ല-മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it