ജിഷ വധക്കേസ്: പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കു കൂട്ട സ്ഥലംമാറ്റം. എറണാകുളം റൂറല്‍ എസ്പി, പെരുമ്പാവൂര്‍ ഡിവൈഎസ്പി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണു മാറ്റിയത്. പി എന്‍ ഉണ്ണിരാജനാണു പുതിയ റൂറല്‍ എസ്പി. സുദര്‍ശനാണു പുതിയ ഡിവൈഎസ്പി. പെരുമ്പാവൂര്‍, കുറുപ്പംപടി സിഐമാരെയും മാറ്റി.
അന്വേഷണച്ചുമതല എഡിജിപി ബി സന്ധ്യ ഏറ്റെടുത്തതിനു പിന്നാലെ അന്വേഷണസംഘത്തിലും അഴിച്ചുപണിയുണ്ടായി. കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗം, ക്രൈംബ്രാഞ്ച് എസ്പി പി എന്‍ ഉണ്ണിരാജന്‍, എറണാകുളം സിബിസിഐഡി എസ്പി വി കെ മധു, ഡിവൈഎസ്പിമാരായ സോജന്‍, സുദര്‍ശന്‍, ശശിധരന്‍, സിഐമാരായ ബൈജു പൗലോസ് തുടങ്ങിയവരാണ് പുതിയ സംഘത്തിലുള്ളത്.
Next Story

RELATED STORIES

Share it