ജില്ലാ പോലിസ് മേധാവി മാനടുക്കം ശാസ്ത്രി നഗര്‍ പട്ടികവര്‍ഗ കോളനി സന്ദര്‍ശിച്ചു
BY Sumeera SMR21 Nov 2015 5:12 AM GMT
Sumeera SMR21 Nov 2015 5:12 AM GMT
കാസര്‍കോട്: എസ്സി, എസ്ടി വിഭാഗക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസ് രാജപുരം പോലിസ് സ്റ്റേഷന് പരിധിയിലെ മാനടുക്കം ശാസ്ത്രി നഗര്‍ പട്ടികവര്‍ഗ കോളനി സന്ദര്‍ശിച്ച് കോളനിക്കാരുടെ പരാതികള്‍ സ്വീകരിച്ചു.
ജില്ലാ പോലിസ് മേധാവി മാസംതോറും ജില്ലയിലെ പിന്നാക്കാവസ്ഥയിലുള്ള കോളനികള്‍ സന്ദര്‍ശിച്ച് പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിച്ചു വരുന്നതിന്റെ ഭാഗമായാണ് ശാസ്ത്രി നഗര്‍ കോളനി സന്ദര്‍ശിച്ചത്.
പരാതി അദാലത്തില്‍ കോളനിക്കാരുടെ വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച 80 പരാതികള്‍ ലഭിച്ചു. കക്കൂസ്, ചികില്‍സ ധനസഹായം, കുടിവെള്ളം, പട്ടയം, ഭാവന നിര്‍മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി ലഭിച്ചത്. വീടുകളില്‍ കക്കൂസ് നിര്മിക്കുന്നതിലേക്കായുള്ള ധനസഹായത്തിനുമാത്രം 52 പരാതികളാണ് ലഭിച്ചത്.
വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ സഹകരണത്തോടെ നടത്തിയ അദാലത്തില്‍ ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, എക്സൈസ്, റവന്യൂ, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിന്മേലുള്ള തുടര്‍നടപടി പരാതിക്കാരെ അറിയിച്ചു. ചടങ്ങില്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി ലക്ഷ്മി അധ്യക്ഷത വഹിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം ലില്ലി തോമസ്, കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമോദരന്‍, കാസര്‍കോട് സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈഎസ്പി എല്‍ സുരേന്ദ്രന്, വെള്ളരിക്കുണ്ട് സിഐ ടി പി സുമേഷ്, രാജപുരം എസ്ഐ രാജീവന് വലിയവളപ്പില്‍ അദാലത്തില്‍ സംബന്ധിച്ചു.

Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT