thrissur local

ജില്ലയില്‍ 2027 പോളിങ് സ്റ്റേഷനുകള്‍

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ 2027 പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കി. 8 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെയാണിത് . വോട്ടര്‍മാരുടെ എണ്ണം 1750 ലോ അതില്‍ കൂടുതലോ ഉള്ള ബൂത്തുകളിലാണ് ഓക്‌സിലറി ബൂത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത് .
അടിസ്ഥാന സൗകര്യങ്ങളായ വെള്ളം, വെളിച്ചം, ഗതാഗത സൗകര്യം, ശൗചാലയം തുടങ്ങിയവ എല്ലാ പോളിങ് സ്‌റ്റേഷനുകളിലും ഏര്‍പ്പെടുത്തിയതായി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. നളിനി അറിയിച്ചു.
ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വോട്ടര്‍മാര്‍ക്ക് വീല്‍ചെയര്‍ കൊണ്ടുപോകുന്നതിന് ആവശ്യമായ റാമ്പുകളും പോളിങ് ബൂത്തുകളില്‍ സ്ഥാപിച്ചിട്ടുണ്ട്.
ചാലക്കുടി മണ്ഡലത്തിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് സ്റ്റേഷന്‍ ഉളളത് - 166 എണ്ണം . ഏറ്റവും കുറവ് കൈപ്പമംഗലം മണ്ഡലത്തിലാണ് . 135 എണ്ണം .
വിവിധ മണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം - ചേലക്കര 152, കുന്ദംകുളം -159 , ഗുരുവായൂര്‍ -152 , മണലൂര്‍ 164 ,വടക്കാഞ്ചേരി -157, ഒല്ലൂര്‍ -157, തൃശൂര്‍ - 149, നാട്ടിക -156, കൈപ്പമംഗലം -135, ഇരിങ്ങാലക്കുട- 157, പുതുക്കാട് - 159 , ചാലക്കുടി - 166, കൊടുങ്ങല്ലൂര്‍ -156.
Next Story

RELATED STORIES

Share it