palakkad local

ജില്ലയില്‍ രണ്ടിടങ്ങളില്‍ വന്‍ പുകയില വേട്ട; രണ്ടുപേര്‍ പിടിയില്‍

പാലക്കാട്: ജില്ലയില്‍ രണ്ട് വ്യത്യസ്ഥ സംഭവങ്ങളിലായി വന്‍ പുകയിലവേട്ട. നടുപ്പുണി ചെകുപോസ്റ്റു വഴി മണ്ണാര്‍ക്കാട്ടേക്ക് വില്‍പനയ്ക്ക് കൊണ്ടുവന്ന ഒന്നരലക്ഷം പാക്കറ്റ് പുകയില ഉല്‍പന്നങ്ങളും തമിഴ്‌നാട് പഴനിക്കടുത്ത് മടത്തിക്കുളത്തും നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് മിനി ടെബോയില്‍ കടത്താല്‍ ശ്രമിച്ച കേരളത്തില്‍ നിരോധിച്ച പുകയില ഉല്പന്നമായ ഹാന്‍സുമാണ് പിടികൂടിയത്.
കെഎല്‍.53 ബി 6701 മിനിലോറിയില്‍ ചകിരിചോറിനടിയില്‍ 100 ചാക്കുകളിലായി പൊള്ളാച്ചിയില്‍ നിന്നും കൊണ്ടുവരികയായിരുന്നു പുകയിലയുല്‍പ്പന്നങ്ങള്‍. സംഭവത്തില്‍ ഒറ്റപ്പാലം കരിമ്പുഴ സ്വദേശികളായ ഹമീദ് (47), ബാബു (27),ഒറ്റപ്പാലം കോട്ടപ്പുറം ബിബില്‍ (22) എന്നിവരെ അറസ്റ്റുചെയ്തു. ഇന്നലെ വൈകുന്നേരം 4.30ന് ചെകുപോസ്റ്റില്‍ വാഹനപരിശോധനക്കിടെയാണ് പിടികൂടിയത്. പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് എസ്‌ഐ കെ വി മുരളീധരന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ എ ഷൗക്കത്തലി, പി സുരേഷ്, സി സെന്തില്‍കുമാര്‍,ആര്‍ റിനോഷ്, ഡ്രൈവര്‍ ജെ സത്താര്‍ എന്നിവരാണ് പിടികൂടിയത്. 45 ലക്ഷംരൂപയുടെ വിപണിവിലയുണ്ടിതിന് പോലിസ് അറിയിച്ചു.തമിഴ്‌നാട് പഴനിക്കടുത്ത് മടത്തിക്കുളത്തും നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് മിനി ടെബോയില്‍ കടത്താല്‍ ശ്രമിച്ച കേരളത്തില്‍ നിരോധിച്ച പുകയില ഉല്പന്നങ്ങളായ ഹാന്‍സാണ് പിടികൂടിയത്. എക്‌സൈസ് വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് എരുത്തേമ്പതി എക്‌സൈസ് ചെക് പോസ്റ്റില്‍ വെച്ച് വാഹനം പിടിച്ചടിയത്.1.5 6.000 പേക്കറ്റ് ഹാന്‍സാണ് എക്‌സൈസ് പിടിച്ചെടുത്തത് പൊതുവിപണിയില്‍ 60 ലക്ഷം രൂപ വിലമതിക്കുമെന്ന് പറയുന്നു. അടുത്ത കാലത്തായി ഗോവിന്ദാപുരം.
മീനാക്ഷീപുരം ചെക് പോസ്റ്റുകളില്‍ വാഹന പരിശോധനയില്‍ ഹാന്‍സ് പിടികൂടിയതില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞതായി പറയുമ്പോഴും തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന കഞ്ചാവ് ഹാന്‍സ് എന്നീ ലഹരി വസ്തുക്കളുടെ അമിത ഉപയോഗം മൂടിവെക്കുകയാണെന്നും പരാതിയുണ്ട്.
Next Story

RELATED STORIES

Share it