thrissur local

ജില്ലയില്‍ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു

തൃശൂര്‍: ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാതല ലോക പരിസ്ഥിതി ദിനാചരണം നടത്തി. അയ്യന്തോള്‍ സിവില്‍സ്‌റ്റേഷന്‍ പരിസരത്തെ ഉദ്യാനം പൈതൃകോദ്യാനമാക്കുന്നതിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. സഹകരണമന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ അജിതാ ജയരാജന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ കലക്ടര്‍ വി രതീശന്‍, സബ് കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ റൂറല്‍ പോലിസ് മേധാവി കെ കാര്‍ത്തിക, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ പ്രസാദ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സുഹിത, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ ജോര്‍ജി പി മാത്തച്ചന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സിവില്‍സ്റ്റേഷന്‍ പരിസരത്തെ ഉദ്യാനത്തെ പൈതൃകോദ്യാനമാക്കുന്ന പദ്ധതിപ്രകാരം മുഖ്യമന്ത്രിമാര്‍, തൃശൂര്‍ ജില്ലയില്‍നിന്നുള്ള മുന്‍മന്ത്രിമാര്‍, മുന്‍ കലക്ടര്‍മാര്‍, വീരചരമം പ്രാപിച്ച ജില്ലയില്‍ നിന്നുള്ള ജവാന്‍മാര്‍ എന്നിവരുടെ പേരില്‍ വൃക്ഷത്തൈ നട്ട് സംരക്ഷിക്കും.
ചാവക്കാട്: ലോക പരിസ്ഥിതി ദിനത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച വൃക്ഷത്തൈ നടല്‍ എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നാസര്‍ പരൂര്‍, ജാഫര്‍ കൗക്കാനപ്പെട്ടി, ബഷീര്‍ പറയങ്ങാട് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറസാക്ക്, സെക്രട്ടറി കെ സി ഹംസ നേതൃത്വം നല്‍കി.
ഐഎന്‍എല്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ നട്ടു. വി കെ അലവി ഉദ്ഘാടനം ചെയ്തു. പി എം നൗഷാദ്, സി ഷറഫുദ്ദീന്‍, പി കെ മൊയ്തുണ്ണി, കെ പി സുബ്രഹ്മണ്യന്‍ പങ്കെടുത്തു.
ഡിവൈഎഫ്‌ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ നടുന്നതിന്റെ ചാവക്കാട് ബ്ലോക്ക് തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം കെ കെ മുബാറക് ഉദ്ഘാടനം ചെയ്തു. കെ എല്‍ മഹേഷ് അധ്യക്ഷത വഹിച്ചു. എറിന്‍ ആന്റണി, കെ ബി ഫസലുദ്ദീന്‍, എന്‍ ബി കിരണ്‍, ടി എം ഹാഷിം, ബ്ലോക്ക് സെക്രട്ടറി വി അനൂപ്, എം എം സുമേഷ് സംസാരിച്ചു.
എസ്എസ്എഫ് അകലാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ നട്ടു. സയ്യിദ് അഹ്മദുല്‍ കബീര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ ശറഫുദ്ദീന്‍ മുസ്‌ല്യാര്‍, കെ വി മുഹമ്മദാലി, വി കമറുദ്ദീന്‍ ഹാജി, ടി പി ഷംസുദ്ദീന്‍, ഷാഹിദ് മുസ്‌ല്യാര്‍, അലി നഈമി, അസ്ഹര്‍, ഷെബീര്‍ മുസ്‌ല്യാര്‍, മഅ്‌ലൂം മുസ്‌ല്യാര്‍, ഉവൈസ് സഖാഫി തേൃത്വം നല്‍കി.
നവകേരള ദേശീയവേദി ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അകലാട് സെന്ററില്‍ ദേശീയപാതയോരത്ത് വൃക്ഷ ത്തൈകള്‍ നട്ടു. പുന്നയുര്‍ ഗ്രാമപ്പഞ്ചായത്ത് മെംബര്‍ പി വി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു അബ്ദുല്‍സലാം കോഞ്ചാടത്ത്, നിസാമുദ്ദീന്‍ആലുങ്ങല്‍, പി ഹാഷിം നേതൃത്വം നല്‍കി.
പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ബ്ലാങ്ങാട് കാട്ടില്‍ ജുമാഅത്ത് പള്ളി അങ്കണത്തില്‍ പ്രസിഡന്റ് പി വി അലിഹാജി തണല്‍ മരങ്ങള്‍ നട്ടു. ജനറല്‍ സെക്രട്ടറി സി ഹസന്‍കോയ, റാഫി വലിയകത്ത്, പി വി അബൂബക്കര്‍, ഹംസ മൗലവി, പി വി സെയ്തു മുഹമ്മദ്, കെ വി ഷാഹു, ആര്‍ വി ഹുസൈന്‍ സംബന്ധിച്ചു.
കടപ്പുറം പഞ്ചായത്ത് മുന്‍ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി മൂസകുട്ടിഹാജി പഞ്ചായത്ത് പരിസരത്ത് തണല്‍മരം നട്ടു ഉദ്ഘാടനം ചെയ്തു. മുന്‍ മെംബര്‍മാരായ എ കെ അബ്ദുല്‍ കരീം, വി പി മന്‍സൂര്‍ അലി, ആര്‍ എസ് മുഹമ്മദ്‌മോന്‍, എം എസ് പ്രകാശന്‍, സതീഭായ് പഞ്ചായത്ത്് അംഗം എന്‍ ഷന്‍മുഖന്‍ സംബന്ധിച്ചു. അകലാട് ഇന്‍സ്‌പെയര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അകലാട് മൊയ്തീന്‍ പള്ളി അങ്കണത്തില്‍ വൃക്ഷതൈ നട്ടു. പി വി ശിവാനന്ദന്‍, നിസാമുദ്ദീന്‍ ആലുങ്ങല്‍, ഹാഷീം പണിക്കവീട്ടില്‍, പി എ ഇക്ബാല്‍, അബ്ദുല്‍ സലാം കോഞ്ചാടത്ത് സംബന്ധിച്ചു.
ചാലക്കുടി: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോട്ട എന്‍എസ്എസ് കരയോഗം ഹ്യൂമണ്‍ റിസേഴ്‌സസ് ഡിപാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതിസംരക്ഷണ ക്ലാസ്സും വൃക്ഷത്തൈ വിതരണവും നടന്നു. തുടര്‍ന്ന് 500വൃക്ഷത്തൈകള്‍ നടന്നതിന്റെ ഉദ്ഘാടനം പരിയാരം ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ വി വിജയന്‍ നിര്‍വഹിച്ചു. വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ബിന ജേവീസ് നിര്‍വഹിച്ചു. പ്രസന്നന്‍ വെട്ടിപ്പുഴ അധ്യക്ഷത വഹിച്ചു. വല്‍സന്‍ ചമ്പക്കര, പി ആര്‍ ശിവശങ്കരന്‍, എന്‍ കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുതുക്കാട്: കന്നാറ്റുപാടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം വരന്തരപ്പിള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഔസേഫ് ചെരടായി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി ഉഷ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ജയന്തി സുരേന്ദ്രന്‍ മുഖ്യാഥിതിയായിരുന്നു. പാലപ്പിള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ പി അബ്ദുല്‍ ജലീല്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മുഹമ്മദാലി കുയിലന്‍തൊടി, സദാശിവന്‍, ഷബിറ ഹുസൈന്‍, എം പുഷ്‌ക്കരാക്ഷന്‍, പി എം ഷാനവാസ്, സി ജോയ്, ജയപ്രകാശ് സംസാരിച്ചു. പാലപ്പിള്ളി വി കെ രാജന്‍ മെമ്മോറിയല്‍ ലേബര്‍ ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെണ്ടോര്‍ ഒരുമ പുരുഷസ്വയം സഹായസംഘത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വെണ്ടോര്‍ സ്‌കൂള്‍ മുതല്‍ കിഴക്കേകപ്പേളവരെയുള്ള രണ്ട് കിലോമീറ്റര്‍ വരുന്ന റോഡും പരിസരവുമാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. റോഡരികിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിച്ചു. തുടര്‍ന്ന് ജനകീയ ബോധവല്‍ക്കരണം നടത്തി. ശൂചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സംഘം പ്രസിഡന്റ് പോളികൊടിയന്‍ നിര്‍വഹിച്ചു. പി സി സാജു അധ്യക്ഷത വഹിച്ചു. എം കെ ശശിധരന്‍, എം വി ആനന്ദന്‍, പി വി ആന്റു സംസാരിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊടകര ബ്ലോക്ക് പഞ്ചായത്ത് സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയുടെയും പുതുക്കാട് ഗ്രാമപ്പഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ പാതയോരത്ത് വൃക്ഷത്തൈകള്‍ നട്ടു. ചെങ്ങാലൂര്‍ ശാന്തിനഗറില്‍ ഒരു കിലോമീറ്റര്‍ ദൂരംവരുന്ന പാതയോരത്താണ് വൃക്ഷത്തൈകള്‍ നട്ടത്. മന്ത്രി സി രവീന്ദ്രനാഥ് വൃക്ഷത്തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അ്മ്പിളി സോമന്‍, പുതുക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍, പറപ്പൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍, ജില്ലാപഞ്ചായത്തംഗം കെ ജെ ഡിക്‌സന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജു കാളിയങ്കര, വി കെ ലതിക, കലാപ്രിയ സുരേഷ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സജിത് കോമത്തുകാട്ടിന്‍, പി വി ജെന്‍സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it