ജയ്പൂര്‍ സാഹിത്യോല്‍സവം തുടങ്ങി

ജയ്പൂര്‍: കനത്ത സുരക്ഷയില്‍ ജയ്പൂര്‍ സാഹിത്യോല്‍സവം ഡിഗ്ഗി പാലസ് ഗ്രൗണ്ടില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഉദ്ഘാടനം ചെയ്തു. ബുക്കര്‍ സമ്മാന ജേതാവും കനേഡിയന്‍ കവിയും നോവലിസ്റ്റും നിരൂപകയുമായ മാര്‍ഗരറ്റ് അറ്റ്‌വുഡ് മുഖ്യപ്രഭാഷണം നടത്തി.
ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ പുസ്തക വായന കൂടിയിട്ടുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സാധാരണക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ പുസ്തകങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാവുന്നുണ്ട്. ഒരു സെല്‍ഫോണുണ്ടെങ്കില്‍ പുസ്തകങ്ങള്‍ വായിക്കാന്‍ മാത്രമല്ല, എഴുതാനും സാധിക്കും. ഗായത്രി കൗണ്ടിനിയ, നാതുലാല്‍ സോളങ്കി, ചുഗ്ഗെ ഖാന്‍ എന്നിവരുടെ സംഗീത പരിപാടിയോടെയാണ് ചടങ്ങ് തുടങ്ങിയത്. സാഹിത്യം, ചരിത്രം, രാഷ്ട്രീയം, സാമ്പത്തികം, കല, സംസ്‌കാരം എന്നീ മേഖലകളിലെ 360ല്‍പരം പേരാണ് അഞ്ചു ദിവസത്തെ സാഹിത്യോല്‍സവത്തില്‍ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രഗല്‍ഭര്‍ പ്രഭാഷകരായി എത്തുന്നുമുണ്ട്.
Next Story

RELATED STORIES

Share it