Flash News

ജയരാജനെ അറസ്റ്റ് ചെയ്യാതിരിക്കാനാവില്ലെന്ന് സിബിഐ

ജയരാജനെ അറസ്റ്റ് ചെയ്യാതിരിക്കാനാവില്ലെന്ന് സിബിഐ
X
jayarajan

കൊച്ചി : കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം നേതാവ് പി .ജയരാജന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി.ബി.ഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ജയരാജനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സ്ത്യവാങ്മൂലത്തിലുള്ളത്.
കതിരൂര്‍ മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രമാണ് ജയരാജന്‍ എന്നും ജയരാജന്റെ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്നും സിബിഐ വ്യക്തമാക്കി.
[related]നിരവധി മൃഗീയമായ കുറ്റകൃത്യങ്ങളില്‍ ജയരാജന്‍ പങ്കാളിയാണെന്നും പാര്‍ട്ടിയെ ഉപയോഗിച്ച് ജയരാജന്‍ നിയമം മറികടക്കാന്‍ ശ്രമിക്കുകയാണെന്നും നാലു പേജുള്ള സത്യവാങ്മൂലത്തില്‍ സി.ബി.ഐ ആരോപിച്ചു. കേസുകള്‍ വരുമ്പോള്‍ പാര്‍ട്ടിയെയും, പ്രവര്‍ത്തകരെയും ഉപയോഗിച്ച് അന്വേഷണ സംഘത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ജയരാജന്റെ പതിവെന്നും സ്ത്യവാങ്മൂലത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it