ജപ്പാനിലെ സ്‌ഫോടനം: ദ.കൊറിയന്‍ പൗരന്‍ അറസ്റ്റില്‍

ടോക്കിയോ: ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോവിലെ വിവാദ ക്ഷേത്രമായ യാസുകുനിയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയന്‍ പൗരന്‍ അറസ്റ്റിലായതായി പോലിസ് അറിയിച്ചു. ക്ഷേത്രത്തിന്റെ പൊതു ശുചിമുറിയില്‍ നവംബര്‍ 23നാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിനു ശേഷം കൊറിയയിലേക്കു പോയ 27കാരനായ പ്രതി തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റിലായത്. യുദ്ധക്കുറ്റവാളികള്‍ ഉള്‍പ്പെടെ രണ്ടാം ലോകയുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി നിര്‍മിച്ച ക്ഷേത്രം ജപ്പാന്റെ യുദ്ധവെറിയുടെ പ്രതീകമായാണ് ചൈനയും ഉത്തര കൊറിയയും വിശേഷിപ്പിക്കുന്നത്. സിസിടിവിയില്‍നിന്നുള്ള ദൃശ്യങ്ങളില്‍നിന്നു ജപ്പാന്‍ മാധ്യമങ്ങള്‍ പ്രതിയെ നേരത്തേ തിരിച്ചറിഞ്ഞിരുന്നു.
Next Story

RELATED STORIES

Share it