Flash News

ജക്കാര്‍ത്താ സ്‌ഫോടനം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

ജക്കാര്‍ത്താ സ്‌ഫോടനം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
X
jakarta

[related]

ജക്കാര്‍ത്ത : ഇന്തോനേസ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഇന്നു രാവിലെ മുതലുണ്ടായ സ്‌ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. അതിനിടെ തലസ്ഥാനത്തെ ആക്രമണം അവസാനിച്ചു. സൈന്യം നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഏഴുപേരാണ് വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ച് അക്രമികളാണ് കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ ഒരു കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തി.  പതിനാലോളം പേരാണ് നഗരത്തില്‍ ആക്രമണം നടത്തിയത് എന്ന് അധികൃതര്‍ അറിയിച്ചു.  പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു. സൈനികരും അക്രമികളും തമ്മില്‍ പോരാട്ടം വൈകിട്ടോടെയാണ് അവസാനിച്ചത്. ബോംബുമായെത്തിയ അക്രമി നടത്തിയ സ്‌ഫോടനമാണ് ഒരിടത്തുണ്ടായത്്. ഇതൊടൊപ്പം മറ്റിടങ്ങളില്‍ ഗ്രനേഡ് ആക്രമണവുമുണ്ടായി.
ജകാര്‍ത്തയിലെ സരീനാ പ്ലാസയിലെ ഒരു കഫേയിലും സരീനാ മാളിന് സമീപത്തെ പോലീസ് കിയോസ്്കിന് സമീപവുമാണ് സ്‌ഫോടനങ്ങളുണ്ടായത്.





sarinah-mall-759

jakarta-2
Next Story

RELATED STORIES

Share it