ചേര്‍പ്പ് ഇരട്ടക്കൊല: മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം

തൃശൂര്‍: ചേര്‍പ്പ് ഇരട്ടക്കൊലക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും. മറ്റൊരു യുവാവിനെ മര്‍ദ്ദിച്ചതിന് ഏഴ് വര്‍ഷം അധിക തടവും പ്രതികള്‍ അനുഭവിക്കണം. ചേര്‍പ്പ് മണ്ടത്തറ വീട്ടില്‍ പ്രജില്‍, തയ്യില്‍ വീട്ടില്‍ സുരേഷ്, മംഗലപുള്ളി വീട്ടില്‍ അലക്‌സ് എന്നിവരെയാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പി സുധീര്‍ ശിക്ഷിച്ചത്. കേസിലെ നാലും അഞ്ചും പ്രതികളായ കുന്നത്തുള്ളി അഭിനന്ദ്, മഠത്തില്‍ ഷിബു എന്നിവരെ തെളിവിന്റെ അഭാവത്തില്‍ വെറുതെ വിട്ടു. 2014 ഏപ്രില്‍ 25നാണ് കേസിനാസ്പദമായ സംഭവം. കോടന്നൂര്‍ സെന്ററില്‍ തോപ്പില്‍വീട്ടില്‍ രാജേഷ്, മാരാത്ത് വീട്ടില്‍ അയ്യപ്പദാസ് എന്നിവരെ പ്രതികളടങ്ങിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. കെ ജയചന്ദ്രനും പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി എം മെഹബൂബ് അലിയും ഹാജരായി.
Next Story

RELATED STORIES

Share it