wayanad local

ചെറുപുഴ പാലത്തിന്റെ അപകടാവസ്ഥ ചെറുതല്ല

പനമരം: നടവയല്‍ റൂട്ടിലെ ചെറുപുഴ പാലം അപകടാവസ്ഥയിലായിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ബന്ധപ്പെട്ടവര്‍ക്ക് അനക്കമില്ല. ഒരുമിച്ച് രണ്ടു വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ പ്രയാസമാണ്. വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ ഭീതിയോടെയാണ് കടന്നുപോവുന്നത്. പാലത്തിന്റെ ഒരുഭാഗത്തെ ടെലിഫോണ്‍ കേബിള്‍ സ്ലാബിന് മുകളിലേക്ക് ഇറങ്ങി നില്‍ക്കുന്നതിനാല്‍ കാല്‍നടയാത്ര ദുരിതമാണ്. സ്ലാബിന്റെ അടിഭാഗം ദ്രവിച്ച് പുഴയിലെത്തി. പാലത്തിന്റെ കൈവരി ഭദ്രമല്ല. ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്കു പ്രദേശവാസികള്‍ നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. പാലത്തിന്റെ ടെന്‍ഷന്‍ മതില്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പൊളിഞ്ഞു. ബദല്‍ സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ഇതു വന്‍ ദുരന്തത്തിന് വഴിയൊരുക്കുമെന്നാണ് നാട്ടുകാരുടെ ഭയം.
Next Story

RELATED STORIES

Share it