ചെന്നൈ പ്രളയബാധിതര്‍ക്കായി എസ്ഡിപിഐ ധനശേഖരണം

കോഴിക്കോട്: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ സ്വദേശികളെ സഹായിക്കാനായി എസ്ഡിപിഐ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ധനശേഖരണം നടത്തുന്നു.
ഭക്ഷണം, വെള്ളം, മരുന്നുകള്‍ തുടങ്ങിയ ആവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. എസ്ഡിപിഐയുടെ ജനകീയ സംരംഭത്തില്‍ കഴിയുംവിധം പങ്കുകൊള്ളാന്‍ മുഴുവന്‍ മനുഷ്യസ്‌നേഹികളും തയ്യാറാവണമെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് യഹ്‌യ തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, തുളസീധരന്‍ പള്ളിക്കല്‍, പി അബ്ദുല്‍ ഹമീദ്, എം കെ മനോജ്കുമാര്‍, എ കെ സലാഹുദ്ദീന്‍, നാസറുദ്ദീന്‍ എളമരം, സി പി എ ലത്തീഫ്, പി കെ ഉസ്മാന്‍, എ കെ അബ്ദുല്‍ മജീദ്, ജലീല്‍ നീലാമ്പ്ര സംസാരിച്ചു.
Next Story

RELATED STORIES

Share it