ചെത്തല്ലൂരിലെ പോലിസ് ഭീകരത അവസാനിപ്പിക്കണം: എസ്ഡിപിഐ
BY Sumeera SMR12 Nov 2015 4:46 AM GMT
Sumeera SMR12 Nov 2015 4:46 AM GMT
ചെത്തല്ലൂര്‍: കഴിഞ്ഞ ദിവസം ചെത്തല്ലൂരില്‍ ഉണ്ടായ ബിജെപി, സിപിഎം സംഘര്‍ഷത്തിന്റെ ഭാഗമായി പ്രതികളെ പിടിക്കാനെന്ന പേരില്‍ നിരപരാധികളായവരുടെ വീട്ടില്‍ കയറി പോലിസ് നടത്തുന്ന ഭീകരത എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സംഘര്‍ഷത്തോടനുബന്ധിച്ച് നിരപരാധികളെ തല്ലിച്ചതച്ചെന്നാരോപിച്ച് ചെത്തല്ലൂരില്‍ ജനകീയ ഹര്‍ത്താലിനിടെയാണ് പോലിസ് ലാത്തിച്ചാര്‍ജ്ജും കല്ലേറും ഉണ്ടായത്.
ഇതിലെ പ്രതികളെ പിടിക്കാനെന്ന പേരിലാണ് ഇന്നലെ വൈകീട്ട് 8 ഓടെ നിരപരാധികളായവരുടെ വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും വീട്ടിലുള്ളവരെയും പോലിസ് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച് ഭീഷണിപ്പെടുത്തുന്നത്. പ്രതികളെ പിടികൂടാനെന്ന പേരിലെത്തിയ പോലിസ് സംഭവുമായി ബന്ധമില്ലാത്ത എസ് ഡി പി ഐ പ്രവര്‍ത്തകനായ പൂതക്കോടന്‍ മുഹമ്മദാലിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്.
നിരപരാധികളായവരുടെ വീടുകളില്‍ കയറി നടത്തുന്ന പോലിസ് ഭീകരതയും സംഭവുമായി ബന്ധമില്ലാത്തവരെ പിടികൂടുന്ന പോലിസിന്റെ സ്ഥിരം പരിപാടിയും എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭവുമായി എസ്ഡിപി ഐ മുന്നോട്ട് വരുമെന്നും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിറാജ്, സെക്രട്ടറി അഷ്റഫ് അറിയിച്ചു.

Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT