ചാലയില്‍ വന്‍ സ്‌ഫോടകവസ്തുശേഖരം പിടികൂടി

കണ്ണൂര്‍: ചാലയ്ക്കു സമീപം വീട്ടില്‍ സൂക്ഷിച്ച വന്‍ സ്‌ഫോടകവസ്തുശേഖരം പിടികൂടി. ചാല തന്നട മേപ്പൊയില്‍ നാണു എന്നയാളുടെ വീട്ടില്‍ നിന്നാണ് രഹസ്യവിവരത്തെ തുടര്‍ന്ന് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടിയത്. നാണു ബിജെപി പ്രവര്‍ത്തകനാണ്. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും എടക്കാട് പോലിസും ചേര്‍ന്നാണ് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. സ്‌ഫോടകവസ്തുക്കള്‍ എടക്കാട് പോലിസ് സ്‌റ്റേഷനിലേക്കു മാറ്റി. അതേസമയം, എന്തൊക്കെ വസ്തുക്കളാണ് പിടികൂടിയതെന്ന് എണ്ണിത്തിട്ടപ്പെടുത്തുകയാണെന്നു എടക്കാട് പോലിസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്‍ തോതില്‍ സ്‌ഫോടക വസ്തുക്കളാണ് പിടികൂടിയത്.
മട്ടന്നൂരിലും കൂത്തുപറമ്പിലും സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയതിനു പുറമെ കണ്ണൂര്‍ നഗരത്തിനടുത്ത് പൊടിക്കുണ്ടില്‍ വാടകവീട്ടിലെ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടവുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it