ഗ്രാന്റ് ഏലിയറ്റ് ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിച്ചു
BY Sumeera SMR2 April 2016 3:19 AM GMT
Sumeera SMR2 April 2016 3:19 AM GMT
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ഗ്രാന്റ് ഏലിയറ്റ് ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ നടക്കുന്ന ട്വന്റി ലോകകപ്പിന്റെ സെമി ഫൈനലില്‍ പുറത്തായ കിവീസ് ടീമില്‍ അംഗമായിരുന്നു അദ്ദേഹം.
''ക്രിക്കറ്റ് ഞാന്‍ ഇപ്പോഴും ആസ്വദിക്കുന്നു. അതുകൊണ്ടു തന്നെ ക്രിക്കറ്റില്‍ നിന്നു പൂര്‍ണമായി വിരമിക്കാന്‍ ആഗ്രഹിക്കുന്നില്ല. ട്വന്റിയിലും ടെസ്റ്റിലും ഞാന്‍ തുടര്‍ന്നും കളിക്കും''-37കാരനായ ഏലിയറ്റ് പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ആസ്ത്രേലിയക്കെതിരേയാണ് താരം അവസാനമായി ഏകദിനത്തില്‍ കളിച്ചത്. 83 മല്‍സരങ്ങളില്‍ കിവീസ് ജഴ്സിയണിഞ്ഞ ഏലിയറ്റ് രണ്ടു സെഞ്ച്വറികളും 11 അര്‍ധസെഞ്ച്വറികളുമടക്കം 1976 റണ്‍സ് നേടിയിട്ടുണ്ട്.
2009ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെ ഫൈനലിലെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. സെഞ്ചൂറിയനില്‍ നടന്ന സെമി ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്കെതിരേ പുറത്താവാതെ 75 റണ്‍സാണ് ഏലിയറ്റ് നേടിയത്.

Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT