malappuram local

ഗ്യാസ് ഏജന്‍സി ഉടമയുടെ കൊല: ഒന്നാംപ്രതിയായ ഭാര്യയെ വിസ്തരിച്ചു

മഞ്ചേരി: വളാഞ്ചേരി ഇന്‍ഡേണ്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യ രാജിയടക്കം മൂന്ന് സാക്ഷികളെ ഇന്നലെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ വിസ്തരിച്ചു. കൊല്ലപ്പെട്ട വിനോദ് കുമാറിന്റെ അയല്‍വാസി ലീലാവതിയമ്മ, ഗ്യാസ് ഏജന്‍സി ഡ്രൈവര്‍ അന്‍സാര്‍ എന്നിവരെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനസ് വരിക്കോടന്‍ ജില്ലാ സെഷന്‍സ് ജഡ്ജി എം ആര്‍ അനിത മുമ്പാകെ വിസ്തരിച്ചത്. മറ്റൊരു സാക്ഷിയായ ഗോപിനാഥിനെ വിചാരണയില്‍ നിന്ന് ഒഴിവാക്കി. നാളെ വിനോദ്കുമാറിന്റെ മകന്‍ രാഹുല്‍ (22)നെ വിസ്തരിക്കും.
കൊല്ലപ്പെട്ട വിനോദ്കുമാറിന്റെ ഭാര്യ എറണാകുളം എളങ്കുളം വൃന്ദാവനം കോളനി ചെട്ടിച്ചിറ സുശൈലത്തില്‍ പന്തനാനിക്കല്‍ ജസീന്ത എന്ന ജ്യോതി (60)യാണ് കേസിലെ ഒന്നാം പ്രതി. കുടുംബ സുഹൃത്തായ ഇടപ്പള്ളി എളമക്കര മാമംഗലം ക്രോസ് റോഡ് ഫഌവര്‍ എന്‍ക്ലൈവ് നമ്പ്രത്ത് മുഹമ്മദ് യൂസഫ് എന്ന സാജിദ് (51) ആണ് രണ്ടാം പ്രതി. 2015 ഒക്‌ടോബര്‍ എട്ടിന് രാത്രി വിനോദ്കുമാറും ഭാര്യയും വാടകയ്ക്ക് താമസിക്കുന്ന ഇരിമ്പിളിയം ആലിന്‍ചുവട് വീട്ടിലാണ് സംഭവം. വിനോദ് കുമാറിന് മറ്റൊരു ഭാര്യയും കുഞ്ഞുമുണ്ടെന്ന വിവരം ലഭിച്ചതിലുള്ള വിദ്വേഷവും തന്റെ മകന് സ്വത്തുക്കള്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയും മൂലം രണ്ടാം പ്രതിയുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് കേസ്.
Next Story

RELATED STORIES

Share it