Readers edit

ഗോവധം നിരോധിച്ചാല്‍ ക്ഷീരമേഖല തകരും

ഗോവധം നിര്‍ത്തലാക്കിയാല്‍ അത് തകര്‍ക്കുന്നത് ക്ഷീരമേഖലയെയും കര്‍ഷകരെയുമാണ്. ഒരു പശുവിനെ പാലിനുവേണ്ടി വളര്‍ത്തുകയാണെങ്കില്‍ ആറേഴ് വര്‍ഷത്തിനുള്ളില്‍ അതിന്റെ കറവ വറ്റും. കറവ വറ്റിയ ഒരു കന്നുകാലിയെ ആരും സംരക്ഷിക്കാറില്ല. കാരണം, അതിനെ ഒരുദിവസം പോറ്റാന്‍ മാത്രമായി ചുരുങ്ങിയത് 80 രൂപയെങ്കിലും ചെലവുവരും. അതുകൊണ്ടാണ് എല്ലാ മതത്തിലുംപെട്ട കര്‍ഷകര്‍ ഉപയോഗമില്ലാത്ത പശുവിനെയും മറ്റും വില്‍ക്കാന്‍ തയ്യാറാവുന്നത്. ഗോപാലന്‍ സംഘപരിവാരുകാരനാണെങ്കിലും കറവ വറ്റിയ പശുവിനെ വിറ്റ് ഒഴിവാക്കി പകരം നല്ല പാലുള്ള പശുവിനെ വാങ്ങിക്കുകയാണ് പതിവ്.
ഗോവധം നിരോധിച്ചാല്‍ പശുവിനെ മാംസത്തിനായി വാങ്ങാന്‍ ആരും ഉണ്ടാവില്ല. ക്രമേണ പശുവിനെ വളര്‍ത്താന്‍ ആളുകാണില്ല. അനാഥമായ പശുക്കള്‍ നാട്ടില്‍ അലഞ്ഞുതിരിഞ്ഞു നടക്കും. ഗോശാലകള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വരെ പരാജയമാണ്. അത്തരം കേന്ദ്രങ്ങളില്‍ പശുക്കള്‍ ശരിയായി വെള്ളംപോലും ലഭിക്കാതെ ചത്തുപോവുകയാണു പതിവ്.
കാക്കത്തൊള്ളായിരം പശുക്കളെ സംരക്ഷിക്കാന്‍ നേരാംവണ്ണം കഞ്ഞികുടിക്കാന്‍ വകയില്ലാത്ത രാജ്യത്തിനു ശേഷിയുണ്ട് എന്ന് പറഞ്ഞാല്‍ സംഘികള്‍ മാത്രമേ വിശ്വസിക്കൂ. ഗോശാലകളുടെ അവസ്ഥ മനസ്സിലാക്കാന്‍ ഗുരുവായൂര്‍ ദേവസ്വത്തിന് കീഴില്‍ മലപ്പുറം ജില്ലയിലെ വെങ്ങാടുള്ള ഗോശാലയിലെ പശുക്കളെ കണ്ടാല്‍ മതി.
ഗോമാംസ നിരോധനം മറ്റു താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രമാവുന്നു.

ടി സുബൈര്‍
കാഞ്ഞിരമുക്ക്
Next Story

RELATED STORIES

Share it