ഗോപി സുന്ദര്‍ ബാന്റ് അരങ്ങേറ്റം നാളെ ദുബയില്‍
BY midhuna mi.ptk1 Jun 2016 5:27 AM GMT
X
midhuna mi.ptk1 Jun 2016 5:27 AM GMT
ദുബയ്്: പ്രശസ്ത സംഗീത സംവിധായകന് ഗോപി സുന്ദര്‍ രൂപം നല്കിയ ബിഗ് ജി ബാന്റിന്റെ ഗള്‍ഫിലെ അരങ്ങേറ്റം വ്യാഴാഴ്ച ദുബയില്‍ നടക്കും. അല്‍നാസര്‍ ലഷര്ലാന്റില് രാത്രി എട്ടിനാണ് പരിപാടി. ഓരോ സ്ഥലത്തും വ്യത്യസ്ത കലാകാരന്മാരെ പരിചയപ്പെടുത്തുന്ന വിധത്തിലായിരിക്കും ബാന്റ് പരിപാടികള്‍ അവതരിപ്പിക്കുകയെന്ന് ഗോപിസുന്ദര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വിവിധ ഭാഷകളിലെ പാട്ടുകളും ആലപിക്കും. കൂടുതല്‍ നഗരങ്ങളിലും വേദികളിലും ബിഗ് ജി യെ പരിചയപ്പെടുത്താനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഹരിചരണ്‍, അഫ്സല്, നജീം, മക്ബൂല്‍ മന്‍സൂര്‍, ദിവ്യ, ശ്രേയ, ശ്രുതി ലക്ഷ്മി, റംഷി തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാകും. അഫ്സല്, മക്ബൂല്‍ മന്‍സൂര്‍, സെറ കമ്പനി പ്രതിനിധികളായ അഭയ് റോഡ്രിഗ്സ്, രാജീവ് ചേലൂര്‍, സന്ദീപ് മൈലത്ത് എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT