ഗുരുവായൂര്‍ നഗരസഭയില്‍ മിന്നല്‍പ്പണിമുടക്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി. ശുചീകരണ തൊഴിലാളി കെ സി കായികുട്ടിയെ 31ാം വാര്‍ഡ് കൗണ്‍സിലര്‍ എ ടി ഹംസ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തിയത്. പണിമുടക്കിയ ജീവക്കാര്‍ നഗരസഭാ ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രഫ. പി കെ ശാന്തകുമാരിയുടെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാവിലെയാണ് പ്രതിഷേധത്തിന് ആസ്പദമായ സംഭവം. കൗണ്‍സിലറും ശുചീകരണ തൊഴിലാളിയും തമ്മില്‍ നടന്ന വാക്കേറ്റത്തിനിടയില്‍ ജാതിപ്പേര് വിളിച്ച് തന്നെ ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് കായികുട്ടി പറഞ്ഞു.
എന്നാല്‍ വെള്ളക്കെട്ട് പ്രദേശത്ത് ചാല് കീറാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാക്കേറ്റം നടക്കുക മാത്രമായിരുന്നുവെന്ന് കൗണ്‍സിലര്‍ എ ടി ഹംസ പറഞ്ഞു. കൗണ്‍സിലര്‍ മാപ്പ് പറയുന്നത് വരെ സമരം തുടരുമെന്ന് ജീവനക്കാര്‍ അറിയിച്ചു. കായികുട്ടിയുടെ പരാതിയില്‍ ടെംപിള്‍ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it