ഗുജറാത്ത് തീവ്രവാദ വിരുദ്ധ ബില്ല് രാഷ്ട്രപതി തിരിച്ചയച്ചു

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭ പാസാക്കിയ വിവാദപരമായ തീവ്രവാദ വിരുദ്ധ ബില്ല് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തിരിച്ചയച്ചു. യുപിഎ ഭരണകാലത്ത് രണ്ടു തവണ തിരിച്ചയച്ച ബില്ല് കഴിഞ്ഞവര്‍ഷം സപ്തംബറിലാണ് പ്രണബ് മുഖര്‍ജിയുടെ പരിഗണനയ്ക്ക് വന്നത്. കൂടുതല്‍ വിശദീകരണം ആരാഞ്ഞുകൊണ്ടാണ് രാഷ്ട്രപതി ബില്ല് മടക്കിയത്. 2004ല്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുല്‍ കലാമും പിന്നീട് പ്രതിഭാ പാട്ടീലും ഈ ബില്ല് തിരിച്ചയച്ചിരുന്നു. ഗുജറാത്ത് തീവ്രവാദ സംഘടിത കുറ്റകൃത്യ നിയന്ത്രണ ബില്ല് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2003ല്‍ ആണ് അവതരിപ്പിച്ചത്. കുറ്റവാളികളെന്ന് സംശയിക്കുന്നവരുടെ ചോര്‍ത്തിയെടുത്ത മൊബൈല്‍ സംഭാഷണങ്ങ ള്‍വരെ തെളിവായി സമര്‍പ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. കഴിഞ്ഞ വര്‍ഷം ബില്ല് വീണ്ടും പാസാക്കിയ ശേഷമാണ് രാഷ്ട്രപതിക്കയച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ബില്ലില്‍ 90ല്‍ നിന്ന് 18 ദിവസമാക്കി കുറച്ചിരുന്നു.
Next Story

RELATED STORIES

Share it