ഗുജറാത്തില്‍ രണ്ടു ബി.ജെ.പി നേതാക്കള്‍ വെടിയേറ്റു മരിച്ചു
BY swapna en3 Nov 2015 9:29 AM GMT
swapna en3 Nov 2015 9:29 AM GMT
ഗാന്ധി നഗര്‍: ഗുജറാത്തിലെ ബഹ്റൂച്ചില്‍ രണ്ടു ബി.ജെ.പി നേതാക്കള്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു.ബഹ്റൂച്ച് ജില്ലയിലെ മുന്‍ ബി.ജെ.പി പ്രസിഡന്റ് ഷിരീഷ് ബംഗാളി, ബി.ജെ.പിയുടെ യുവജന വിഭാഗം സെ്ക്രട്ടറി പ്രാഗനേഷ് മിശ്ര എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ട് പാര്‍ട്ടി യോഗം കഴിഞ്ഞ ബംഗാളിയുടെ ഓഫിസിലേക്ക് ഇരുവരും നടന്ന പോകുമ്പോള്‍ മുഖം മൂടിയണിഞ്ഞ തോക്കൂധാരികളായ രണ്ടു പേര് ബൈക്കിലെത്തിയാണ് വെടിവച്ചത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കേസ് അന്വേഷിക്കാന്‍ ഉന്നത പോലിസ് സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു ഗുജറാത്തില്‍ ഈ മാസം 22ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭരണകക്ഷിയുടെ രണ്ടു നേതാക്കള്‍ കൊല്ലപ്പെട്ടത്.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT