ഖത്തറില്‍ കടുവയിറങ്ങി
BY sdq Kappan8 March 2016 11:25 AM GMT
X
sdq Kappan8 March 2016 11:25 AM GMT
ദോഹ: ദോഹയിലെ പ്രധാന റോഡില്‍ കടുവയിറങ്ങി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അല്‍റയ്യാന്‍ സമീപം 22 ഫെബ്രുവരി സ്ട്രീറ്റില്‍ വാഹനങ്ങള്‍ക്കിടയിലൂടെ കടുവ ഓടുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീട്ടില്‍ വളര്‍ത്തുന്ന കടുവ സ്വദേശിയുടെ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടിയതാണെന്നാണ് കരുതുന്നത്.
എന്നാല്‍, മിനിറ്റുകള്‍ക്കകം തന്നെ ഉടമയും ഏതാനും ചിലരും ചേര്‍ന്ന് കടുവയെ പിടികൂടി വാഹനത്തിലേക്ക് തിരിച്ചു കയറ്റി.
രാജ്യത്ത് വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് നിയമ വിരുദ്ധമാണെങ്കിലും പലപ്പോഴും വാഹനങ്ങളിലും മറ്റും ഇത്തരം മൃഗങ്ങളെ കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT