ക്ഷേത്രപ്രവേശനം: മുഖ്യമന്ത്രി ഫഡ്നാവിസിനെതിരേ സ്ത്രീകള്‍ കോടതിയലക്ഷ്യ ഹരജി നല്‍കും
BY sdq Kappan3 April 2016 2:41 PM GMT
X
sdq Kappan3 April 2016 2:41 PM GMT
പൂനെ: മഹാരാഷ്ട്രയിലെ ശിംഗ്നാപൂര് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ ഗ്രാമീണര്‍ തടഞ്ഞതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരേ കേസ്. ഫഡ്നാവിസിനെതിരേ കോടതിയലക്ഷ്യത്തിന് കേസ് കൊടുക്കുമെന്ന് ക്ഷേത്രപ്രവേശനത്തിന് വനിതകളെ സംഘടിപ്പിച്ച ഭൂമാതാ രണ്രംഗിനി ബ്രിഗേഡിന്റെ അധ്യക്ഷ തൃപ്തി ദേശായി പറഞ്ഞു.
ക്ഷേത്ര പ്രവേശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് മുഖ്യമന്ത്രി നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ശനിയാഴ്ച അദ്ദേഹം അവര്‍ക്കു സംരക്ഷണം നല്‍കിയില്ല. സുപ പോലിസ് സ്റ്റേഷനിലും പ്രാദേശിക ഭരണകൂടത്തിനും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ക്ഷേത്രപ്രവേശനത്തിനെത്തിയ തങ്ങളെ ഗ്രാമീണര്‍ മര്‍ദ്ദിച്ചപ്പോള്‍ പോലിസ് നോക്കിനിന്നു. ആക്രമണത്തില്‍ തനിക്കും സഹപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റെന്നും തൃപ്തി പറഞ്ഞു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT