Flash News

ക്യാംപസില്‍ തിരിച്ചെടുത്ത നടപടി അംഗീകരിക്കില്ല; കേന്ദ്ര മന്ത്രിയും വൈസ് ചാന്‍സലറും രാജിവയ്ക്കണം: വിദ്യാര്‍ത്ഥികള്‍

ക്യാംപസില്‍ തിരിച്ചെടുത്ത നടപടി അംഗീകരിക്കില്ല; കേന്ദ്ര മന്ത്രിയും  വൈസ് ചാന്‍സലറും രാജിവയ്ക്കണം: വിദ്യാര്‍ത്ഥികള്‍
X
rohit

[related]

ഹൈദരാബാദ്: ദലിത് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ച സര്‍വകലാശാലാ അധികൃതരുടെ തീരുമാനം  അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, സഹമന്ത്രി ബന്ദാരു ദത്താത്രേയ , വൈസ് ചാന്‍സലര്‍ അപ്പ റാവു എന്നിവര്‍ രാജിവയ്ക്കാതെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് ക്യാംപസില്‍ തുടര്‍ച്ചയായി നാലാം ദിവസം പ്രതിഷേധ സമരം നടത്തുന്ന ദലിത് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സസ്‌പെന്‍ഷന് കാരണമായ തീരുമാനങ്ങള്‍ പിന്‍വലിച്ചാണ് വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കേണ്ടതുണ്ട്. ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം. രോഹിത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ക്യാംപസിലെ നിലവിലെ പ്രതിഷേധം കണക്കിലെടുത്താണ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് എന്നാണ് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ വാഴ്‌സിറ്റി നിര്‍വാഹകസമിതി മറ്റ് നാലു വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

എബിവിപി നേതാവ് സുശീല്‍ കുമാറിനെ ആക്രമിച്ചെന്നാരോപിച്ചാണ് രോഹിത് ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികളെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് ക്ലാസിലും ലൈബ്രറികളിലും പ്രവേശിക്കാന്‍ അനുവദിച്ചിരുന്നെങ്കിലും ഹോസ്റ്റലിലും ഭക്ഷണശാലയിലും വിലക്കേര്‍പ്പെടുത്തിയിരുന്നു.
രോഹിതിന്റെ ആത്മഹത്യയെ തുടര്‍ന്ന് കാംപസില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 13 ദലിത് അധ്യാപകര്‍ ഭരണസമിതിയില്‍നിന്നു രാജിവച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it