കോഴിക്കോടിന്റെ ഓട്ടോ പെരുമ കാത്ത് ജിനീഷ്

കോഴിക്കോട്: കോഴിക്കോടിന്റെ ഓട്ടോ പെരുമ കേളികേട്ടതാണ്. ആ പെരുമയിലേക്ക് ഒരു പൊന്‍തുവ്വല്‍ ചാര്‍ത്തിയിരിക്കുകയാണ് മെഡിക്കല്‍കോളജിനടുത്ത താമസക്കാരനായ കെ ജിനീഷ്. ഗോവന്‍ ടീം ലൈസന്‍ ഓഫീസര്‍ ക്ലിന്റ ബ്രിട്ടോയുടെ ബാഗ് തിരിച്ചേല്‍പ്പിച്ചാണ് സത്യസന്തതയ്ക്കും സേവനത്തിനും പെരുമനിറഞ്ഞ കോഴിക്കോടന്‍ ഓട്ടോസേവനത്തെ അരക്കിട്ടുറപ്പിക്കുന്നതായി ജിനീഷിന്റെ നിഷ്‌കളങ്കത.
ആ സേവനത്തെ ഇന്നലെ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് വേദിയില്‍ അയിരങ്ങളുടെ മുന്നില്‍ വച്ച് ആദരിക്കുകയും ചെയ്തു. ആ സംഭവം ജിനീഷ് വിവരിക്കുന്നത് ഇങ്ങിനെ: പതിവുപോലെ ഓട്ടോ എടുത്ത് അന്നം തേടിയാണ് ഓട്ടോയുമായി തന്റെ സ്വന്തം ട്രാക്കായ പുതിയ സ്റ്റാന്റിലേക്ക് ഞായറാഴച്ച രാവിലെ എത്തുന്നത്.
ദേശീയ അതലറ്റിക മീറ്റായതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ യാത്രക്കാരായി എത്താറുണ്ട്. അതിനിടെ എപ്പോഴാണന്നറിയില്ല, ഗോവയില്‍ നിന്നുള്ള കായിക താരങ്ങളെയും യാത്രക്കാരായി ലഭിച്ചു. വൈകിട്ടോടെ വീട്ടിലണഞ്ഞ ജിനിഷ് ഓട്ടോയുടെ പിന്‍സീറ്റിനു പിന്നിലായി ഒരു യാത്ര ബാഗ് കാണുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ കായക താരങ്ങളുടെതാണെന്നു മനസ്സിലായതോടെ ബാഗുമായി സ്‌റ്റേഡിയത്തിലേക്ക് പുറപ്പെടുകയും ബാഗ് തിരികെ ഏല്‍പ്പിക്കുകയും ചെയ്തു.
ഗോവന്‍ താരങ്ങളുടെ കൂടി ആവശ്യപ്രകാരം സത്യസന്തതയ്ക്ക് ഈ യുവാവിന് ആദരം നല്‍കാന്‍ അധികൃതര്‍ തയ്യാറായി. അങ്ങിനെ ആയിരങ്ങള്‍ നിറഞ്ഞ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ വച്ച് ജിനീഷിനെ ആദരിക്കുകയും ചെയ്തു. ഇത്രയും വലിയ സദസ്സിനു മുന്നില്‍ വച്ച് ആദരം വാങ്ങാന്‍ സാദിച്ചതില്‍ സന്തോഷമുണ്ടെന്ന് ജിനീഷി പറഞ്ഞു.
Next Story

RELATED STORIES

Share it